-killed

ലക്‌നൗ: കാമുകിയെ കാണാൻ അർദ്ധരാത്രി വീട്ടിലേക്കെത്തിയ പതിനാറുകാരനെ ബന്ധുക്കൾ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ നീംഗോനിലാണ് സംഭവം. അരിവാളിന് വെട്ടി മുറിവേൽപ്പിച്ച ശേഷം ആൺകുട്ടിയുടെ വീടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ‌് ചെയ്തു. കൂടാതെ ബന്ധുക്കളായ മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തന്റെ മകളെ ശല്യം ചെയ്തതിനാണ് ആൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.ദിവസക്കൂലിക്ക് ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട ആൺകുട്ടി. ഒരേ ഗ്രാമത്തിൽ താമസിക്കുന്ന ഇവർ രണ്ട് പേരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നാട്ടുകാർ വ്യക്തമാക്കി.