kannur-university

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എംടെക് സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 2017, രണ്ടാം സെമസ്റ്റർ എം.ടെക് സപ്ലിമെന്ററി പരീഷ ജൂൺ 2017 എന്നിവയുടെ പരീക്ഷാ ഫലം യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന/സ്‌ക്രൂട്ടിനി/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി 29ന് വൈകിട്ട് 5 മണി.

പരീക്ഷകൾ പുനഃ ക്രമീകരിച്ചു

17ന് മാറ്റിവെച്ച ഒന്നാം വർഷ ബിരുദ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2013 ഉം അതിനു മുമ്പുള്ളതും ഉൾപ്പെടെ) നവംബർ 24 ലേക്ക് പുതുക്കി നിശ്ചയിച്ചു. 24ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിരുദ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2013 ഉം അതിനുമുമ്പും ഉൾപ്പെടെ) 29ന് നടക്കും.