mt

കോഴിക്കോട്: 'രണ്ടാമൂഴം' തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ കേസ് ആർബിട്രേഷന് വിടണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോഴിക്കോട് മുൻസിഫ് കോടതി (ഒന്ന്) തള്ളി.

മലയാളത്തിലും ഇംഗ്ളീഷിലുമുള്ള തിരക്കഥകൾ കൈമാറിയപ്പോൾ ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ച് ഷൂട്ടിംഗ് സമയത്ത് തർക്കമുണ്ടായാൽ ആർബിട്രേഷന് വിടണമെന്നായിരുന്നു വ്യവസ്ഥ. ഷൂട്ടിംഗ് ആരംഭിക്കാത്തതിനാൽ ഇതിന് പ്രസക്തിയില്ല. മൂന്ന് വർഷത്തിനുള്ളിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നായിരുന്നു കരാർ. അതിന്‌ സാധിച്ചില്ലെങ്കിൽ എം.ടി നോട്ടീസ് അയച്ചാൽ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയാതെ പോയതിന്റെ കാരണം ഒരു മാസത്തിനകം രേഖാമൂലം അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് 3 വർഷത്തിന് പകരം 4 വർഷം കഴിഞ്ഞപ്പോഴാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റിയെങ്കിലും മറുപടി നൽകിയില്ല. തുടർന്നാണ് എം.ടി കോടതിയെ സമീപിച്ചത്.

കേസിൽ ഡിസംബർ 7ന് വാദം തുടരും.