ന്യൂഡൽഹി: ബഡ‌്ജറ്ര് സ്‌മാർട് ഫോൺ ശ്രേണിയിൽ തരംഗം സൃഷ്‌ടിച്ച റെഡ്‌മി നോട്ട് 5 പ്രൊയുടെ പിൻഗാമിയായി ഷവോമി അവതരിപ്പിക്കുന്ന റെഡ്‌മി നോട്ട് 6 പ്രൊ ഈമാസം 22ന് വിപണിയിലെത്തും. വില്‌പന 23ന് ഉച്ചയ്ക്ക് 12 മുതൽ തുടങ്ങും. വിദേശ വിപണികളിൽ നോട്ട് 6 പ്രൊയുടെ നാല് ജിബി റാം, 64 ജിബി റാം വേരിയന്റാണ് ഷവോമി അവതരിപ്പിച്ചത്. ഇന്ത്യയിൽ കൂടുതൽ വേരിയന്റുകൾ എത്തിയേക്കും. 14,999 രൂപ മുതലാണ് പ്രതീക്ഷിക്കുന്ന വില. 6.26 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.സി.ഡി ഡിസ്‌പ്ളേ, കോണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷ, ഡ്യുവൽ നാനോ സിം, ഒക്‌ടാ-കോർ ക്വാൽകോം സ്‌നാപ് ഡ്രാഗൺ 636 പ്രൊസസർ, ആൻഡ്രോയിഡ് അധിഷ്‌ഠിത എം.ഐ.യു.ഐ ഒ.എസ്., പിന്നിൽ ഇരട്ട 12എം.പി+5 എം.പി ക്യാമറ, മുന്നിൽ 20എം.പി+2എം.പി ക്യാമറ, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകൾ.