statue-of-unity

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ കാണാൻ വരുന്നവർക്ക് വേണ്ടി എയർപോർട്ട് വരുന്നു. സന്ദ‌ർശകർക്ക് വേണ്ടിയാണ് എയർപോർട്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മാത്രമല്ല റെയിൽവേ ഗതാഗതവും നീട്ടാനുള്ള തീരുമാനം കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നർമ്മദ ജില്ലയിലെ രാജ്പിപ്ലയിലാണ് എയർപോർട്ട് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേതൃത്തവുമായി ചർച്ച നടത്തിയെന്നുംമുഖ്യമന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. റെയിൽവെ ഗതാഗതം പ്രതിമയുടെ സ്ഥാപിച്ചിട്ടുള്ള സമീപത്തേക്ക് മാറ്റാൻ റെയിൽവെ അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട്.

എയർപോർട്ടിനായി 47 ഭൂമിയാണ് ഏറ്റെടുക്കുന്നത്. പ്രതിമ കാണാൻ വരുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. നർമ്മദ തീരത്ത് ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് 2989 കോടി മുടക്കി നി‌ർമ്മിച്ച പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.