sabarimala-

തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് നേതാക്കൾ സന്നിധാനത്തെത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, എന്നിവരാണ് ശബരിമലയ്ക്ക് പോകുന്നത്. നാളെ പതിനൊന്നു മണിയോടെയാകും ഇവർ ശബരിമലയിലെത്തുക. ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കാത്ത സർക്കാരിന്റെ സമീപനം ജനങ്ങൾ അറിയേണ്ട ആവശ്യമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ശബരിമലയിലെ ശോച്യമായ അവസ്ഥ, ഭക്തജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, അത് നേരിട്ട് മനസിലാക്കാനും, റിപ്പോർട്ട് ചെയ്യാനും വേണ്ടിയാണ് ഞങ്ങൾ ചെല്ലുന്നത്. സംഘപരിവാർ സംഘങ്ങളോ, ആർ.എസ്.എസോ അയയ്ക്കുന്ന സംഘങ്ങളെപോലെയല്ല ഞങ്ങളെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ സ്വതന്ത്ര സമീപനമാണ് വേണ്ടതെന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനപ്രകാരമാണ് പുതിയ നീക്കം.