1. ശബരിമല ദർശനത്തിന് എത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. ദർശനത്തിന് പോകാൻ അനുവദിക്കില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര. നിലയ്ക്കലിലാണ് സുരേന്ദ്രനെ പൊലീസ് തടഞ്ഞത്.
2. കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിന് എതിരേ സംഘപരിവാർ സംഘടനകൾ നടത്തിയ ഹർത്താലിന് എതിരേ രൂക്ഷ വിമർശനവുമായി സി.പി.എം രംഗത്ത്. ഹർത്താൽ കേരളത്തെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതിനുള്ള സംഘപരിവാർ അജണ്ട എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി അംഗീകരിക്കാത്തവരാണ് ഇപ്പോൾ ഹർത്താലുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
3. വിശ്വാസ സംരക്ഷകർ എന്നേ പരിൽ ഇറങ്ങിയിരിക്കുന്ന ഇക്കൂട്ടരുടെ ലക്ഷ്യം ശബരിമലയെ തകർക്കലാണ്. ശബരിമലയിലേക്ക് വരുന്ന ബഹുഭൂരിപക്ഷം അന്യസംസ്ഥാന ഭക്തരെയും അകറ്റിനിർത്തുക എന്ന സമീപനമാണ് ഇക്കൂട്ടർക്കുള്ളത്. ശബരിമലയിൽ നേർച്ചപ്പണം ഇടരുതെന്ന പ്രചരണത്തിന്റെ തുടർച്ച തന്നെ ആണ് ഇത് എന്നും സി.പി.എം കുറ്റപ്പെടുത്തി
4. തുലാമാസ പൂജ നടന്നപ്പോഴും ഇക്കൂട്ടർ ഹർത്താൽ നടത്തി വിശ്വാസികളെ ദുരിതത്തിലാക്കിയിരുന്നു. തീർത്ഥാടന കാലത്ത് ആര് ഹർത്താൽ പ്രഖ്യാപിച്ചാലും പത്തനംതിട്ട ജില്ലയെയും ശബരിമല തീർത്ഥാടകരെയും ഒഴിവാക്കുന്നത് ആയിരുന്നു ഇതുവരെയുള്ള രീതി. ഇത്തരമൊരു സാമാന്യ മര്യാദപോലും സംഘപരിവാർ സംഘടനകൾ കാണിച്ചില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
5. മണ്ഡല മകരവിളക്കിന് ശബരിമല സുരക്ഷയുടെ ഭാഗമായി ഒരുക്കിയ നിയന്ത്റണത്തിൽ ഇളവ് നൽകുന്നതിൽ തീരുമാനം നാളെ എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. വിരിവയ്ക്കാൻ കുറച്ച് പേർക്ക് എങ്കിലും അനുവാദം നൽകണം എന്ന് ദേവസ്വം ബോർഡ്. ഡി.ജി.പി നിലപാട് അറിയിച്ചത് ദേവസ്വം ബോർഡ് അംഗം ശങ്കരദാസും തമ്മിലുള്ള കൂടിക്കാഴ്ച ശേഷം
6. സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയത് നിയന്ത്റണത്തിൽ വലഞ്ഞ് ഭക്തർ. രാത്രി പത്ത് മണിക്ക് നട അടയ്ക്കുന്നതോടെ സന്നിധാനത്ത് തങ്ങുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം. ഇന്നലെ രാത്രി നിർബന്ധമായി ഭക്തരെ ഒഴിപ്പിച്ചതിനാൽ നെയ്യഭിഷേകം അടക്കമുള്ള പ്രസാദ പൂജകൾ മുടങ്ങി. നിലവിൽ രാത്രി ആരെയും മലചവിട്ടാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. സന്നിധാനത്ത് തങ്ങുന്ന ശബരിമല കർമ്മ സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനും പൊലീസ് നീക്കം തുടങ്ങി.
7. അതേസമയം, ശബരിമല യുവതി പ്രവേശനത്തിൽ തിങ്കളാഴ്ച സാവകാശ ഹർജി നൽകാൻ ഒരുങ്ങി ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും അനുകൂല നിലപാട്. പമ്പയിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാവകാശം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും.