തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്റ മേഖലയിലെ ഏത് സാഹചര്യവും നേരിടാനും ഏത് ആക്രമണത്തെയും പ്രതിരോധിക്കാനും വ്യോമസേന പൂർണ സജ്ജമാണെന്ന് ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി.സുരേഷ് പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്റ മേഖലയിൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ദക്ഷിണ വ്യോമസേനയുടെ പങ്ക് വലുതാണ്.ആക്കുളം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് ദക്ഷിണ വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രവർത്തനം കാഴ്ചവച്ച വായുസേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിംഗ് കമാൻഡർ ആർ.എസ്.മനോജ്കുമാർ ഇമേജ് ഇന്റലിജൻസിനെ കുറിച്ചും, ബ്രിഗേഡിയർ നീരജ് വർഷനേയ സ്‌പേസ് ബേസ്ഡ് സർവെയിലൻസ് പ്രോഗ്രാമിനെക്കുറിച്ചും സംസാരിച്ചു.
മികച്ച ഓപ്പറേഷണൽ യുണിറ്റിനുള്ള ട്രോഫി തഞ്ചാവൂർ എയർഫോഴ്‌സ് സ്റ്റേഷനും, മികച്ച പരിപാലനത്തിനുള്ള ട്രോഫി ഹക്കിംപേട്ട് 250 സിഗ്നൽ യുണിറ്റിനും ഭരണമികവിനുള്ള ട്രോഫി മൈസൂറിലെ എയർഫോഴ്‌സ് സെലക്ൻ സെന്ററിനും ദക്ഷിണ വ്യോമസേനാ മേധാവി സമ്മാനിച്ചു.