-murder

ശ്രീനഗർ: കാശ്മീരിൽ 19 വയസുകാരനായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി..കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് ദാരുണമായ സംഭവം. 19 കാരനായ ഹുസെെൻ കൂട്ടായ് ആണ് കൊല്ലപ്പെട്ടത്.ബേക്കറി നടത്തിപ്പുകാരനാണിയാൾ.

ഇന്ന് പുലർച്ചെ വിവിധ ഗ്രാമങ്ങളിൽ നിന്ന് അഞ്ചുപേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരിൽ ഒരാളാണ് ഹുസെെൻ.ഇതിൽ രണ്ടുപേരെ ഭീകരർ ചോദ്യം ചെയ്ത് വിട്ടയച്ചു.ബാക്കിയുള്ളവരെ പൊലീസ് അന്വേഷിച്ച് വരികയാണ്.

സ്കുൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് അടുത്ത കൊലപാതകം .സെെനിക ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കെെമാറുന്നു എന്നാരോപിച്ച് വ്യാഴാഴ്ച 17കാരെനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യഷൽ മീഡയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവത്തിൽ ട്വിറ്ററിലൂടെ അപലപിച്ചു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയെ ന്യായീകരിക്കാവില്ല,​ ഈ മൃഗീയതയ്ക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.