മുംബയ്: പി.എൻ.ബി തട്ടിപ്പുകേസ് പ്രതിയായ വിവാദ വ്യവസായി മെഹുൽ ചോക്‌സി മൂന്നു മാസത്തിനകം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ആരോഗ്യസ്ഥിതി തൃപ്തികരമെങ്കിൽ ചോക്സി ഇന്ത്യയിലേക്ക് എത്തുമെന്നാണ് അഭിഭാഷകൻ നൽകുന്ന വിവരം. 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസാണ് ചോക്സിക്കെതിരായി ഉള്ളത്. ചോക്‌സിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതാണ് മടങ്ങിവരവ് സംബന്ധിച്ച വിവരം.
കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ മൂന്ന് വഴികളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ''ഒന്നാമത്തേക്ക് വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കാം, ഇന്ത്യയിൽ നിന്ന് ഒരു അന്വേഷൻദ്യോഗസ്ഥന് ചോക്സിയുടെ അടുത്തേക്ക് പോകാം. മൂന്നാമത്തേത് ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിൽ മൂന്നുമാസത്തിനരം അദ്ദേഹം ഇന്ത്യയിലേക്ക് എത്തുമ്പോൾ നടപടി സ്വീകരിക്കാം" -അഭിഭാഷകൻ സഞ്ജയ് അബട്ട് പറഞ്ഞു.