മുംബയ്: ഇന്ത്യൻ ക്രിക്കറ്ര് ടീം നായകൻ വിരാട് കൊഹ്‌ലിക്ക് മോശം പെരുമാറ്റത്തിന്റെ പേരിൽ ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി
യുടെ താക്കീത്.ഇന്ത്യൻ താരങ്ങളേക്കാൾ വിദേശതാരങ്ങളെയാണ് ഇഷ്ടമെന്ന് മെസേജ് അയച്ച ആരാധകനോട് ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെട്ട കൊഹ്‌ലിയുടെ പരാമർശത്തിനെതിരെയാണ് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി രംഗത്തെത്തിയത്.
മാധ്യമങ്ങളുമായും പൊതുജനങ്ങളുമായുമുള്ള ഇടപെടലിൽ ശ്രദ്ധ പുലർത്താനും കുറച്ചുകൂടി എളിമയോടുകൂടി പെരുമാറാനും ബി.സി.സി.ഐ കൊഹ്‌ലിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.