-narendra-modi

അമരാവതി: മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം പ്രതിപക്ഷമില്ലാത്ത പ്രതികരിക്കാത്ത ഇന്ത്യയെന്ന് ടി.ഡി.പി. നേതാവ്.ഇവർ പ്രതിപക്ഷ പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.പ്രതിപക്ഷമുള്ളത് കൊണ്ടാണ് ഇന്ത്യ ഇന്നും ശക്തമായ ജനാതിപത്യ രാഷ്ട്രമായി നിലനിന്നുപോകുന്നതെന്ന് ടി.ഡി.പി. പോളിറ്റ്ബ്യൂറോ അംഗവും ആന്ധ്രാപ്രദേശ് ധനകാര്യ മന്ത്രിയുമായ യണമല രാമകൃഷ്ണു‌ഡു പറഞ്ഞു.

ടി.ഡി.പിയുടെ ലക്ഷ്യം ജനാതിപത്യത്തെ സംരക്ഷിക്കുക എന്നതാണ്,​ അതുകൊണ്ടുതന്നെ തെര‌ഞ്ഞെടുപ്പിൽ ബി.ജെ.പി. അധികാരത്തിൽ വരാതിരിക്കേണ്ടത് ഓരോരുത്തരുയെയും ഉത്തരവാദിത്വമാണ്. രാജ്യത്തെ വിവിധ നഗരങ്ങളുടെ പേരുകൾ മാറ്റുന്നത് തുഗ്ലക് പരിഷ്കാരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ചന്ദ്രബാബു നായിഡുവിന്റെ സർക്കാരും നിരവധി സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിരുന്നു. രാജമുദ്രിയെ രാ‍ജമഹേന്ദ്രവരവും അനന്തപൂരിനെ അനന്തപൂരമുവാക്കി മാറ്റിയിട്ടുണ്ട്.