sabarimala
സന്നിധാനത്ത് രാവിലെ അനുഭവപ്പെട്ട അയ്യപ്പന്മാരുടെ തിരക്ക്.

ശബരിമല: ഡി.ജി.പിയും ദേവസ്വം ബോർഡ് വക്താവും നടത്തിയ ചർച്ചക്കൊടുവിൽ സന്നിധാനത്ത് പൊലീസ് വരുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. നെയ്യഭിഷേകം നടത്താനുള്ള തീർത്ഥാടകർ രാത്രി 12 മണിക്ക് നിലയ്ക്കലിൽ എത്തണം. ഇവരെ ഒരു മണിക്ക് സന്നിധാനത്തേക്ക് കയറ്റി വിടും. എന്നാൽ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് വഴി മാത്രമാകും ശബരിമലയിൽ മുറികൾ എടുക്കാനാകുക. മുറി ബുക്ക് ചെയ്യുന്ന വ്യക്തി തിരിച്ചറിയൽ കാർഡ് രേഖ നൽകണം. ഒരു മുറിയിൽ പരമാവധി മൂന്ന് പേർക്ക് മാത്രമാണ് തങ്ങാൻ അനുവാദം.

മണ്ഡല കാലത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ദേവസ്വം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സന്നിധാനത്തിലെ സംഘർഷ സാധ്യത മുന്നിൽ കണ്ട് ശബരിമലയിൽ രാത്രി തങ്ങാനാകില്ല തുടങ്ങിയ നിയന്ത്രണങ്ങൾ നില നിന്നിരുന്നു. എന്നാൽ ദേവസ്വം ബോർഡുമായി നടന്ന ചർച്ചയ്ക്ക ഒടുവിൽ ഭക്തർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്തു പൊലീസ് നിലപാട് മയപ്പെടുത്തുകയായിരുന്നു.