കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പ്രോജക്‌ടിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുവസൂപ്പർ താരം പൃഥ്വിരാജ്. സ്വാമി അയ്യപ്പന്റെ ഐതീഹ്യമാണ് പൃഥ്വി സിനിമയാക്കുന്നത്. ശങ്കർ രാമകൃഷണൻ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിചിച്ചത്.
'റോ, റിയൽ, റിബൽ' എന്ന ക്യാപ്ഷനുകളോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്. ശബരിമലയിൽ പുലിപ്പാലിനായി പോകുന്ന അയ്യപ്പനും പുലിയും നേർക്കുനേർ വരുന്നതാണ് പോസ്റ്ററിലുള്ളത്. വർഷങ്ങളായി ശങ്കർ തന്നോട് ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടെന്നും ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് സ്വപ്‌ന തുല്യമാണെന്നും പൃഥ്വി പറയുന്നു.
പൃഥ്വിരാജ് ചിത്രങ്ങളായ ഉറുമി, മൈ സ്റ്റോറി എന്നിവയുടെ തിരക്കഥ ശങ്കർ രാമകൃഷ്‌ണനായിരുന്നു. എന്തായാലും ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ കൂടി പശ്‌ചാത്തലത്തിൽ അയ്യപ്പന് വേണ്ടിയുള്ള കാത്തിരിപ്പ് ആരാധകർ തുടങ്ങി കഴിഞ്ഞു.