k-surendran

ശബരിമല: ദർശനം നടത്താനെത്തിയ സുരേന്ദ്രനെ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് റിമാൻഡ് ചെയ്യുകയാണെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന്റെ ആരോപണം. കരിനിയമങ്ങളും മർദ്ദനോപാദികളും കൊണ്ട് അയ്യപ്പഭക്തരെ തളയ്ക്കാനാവില്ല. ഈ ധർമ്മസമരത്തിന് വിജയക്കാതിരിക്കാനാവില്ലെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മുൻകരുതൽ അറസ്ട് എന്ന് പറഞ്ഞ പൊലീസ് ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് ചേർത്ത് റിമാൻഡ് ചെയ്യുകയാണ്. കരിനിയമങ്ങളും മർദ്ദനോപാധികളും കൊണ്ട് അയ്യപ്പഭക്തരെ തളയ്ക്കാനാവില്ലെന്ന് മാത്രം പറയുന്നു. ഈ ധർമ്മസമരത്തിന് വിജയിക്കാതിരിക്കാനാവില്ല.സ്വാമി ശരണം!