ന്യൂഡൽഹി: അയ്യപ്പഭക്തർക്കെതിരെയാണ് സംഘപരിവാർ സംസ്ഥാന ഹർത്താലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ശബരിമലയുടെ പേരിൽ ആർ.എസ്.എസ്. അക്രമണം അഴിച്ചുവിടുകയാണ്. ഇന്ന് നടന്ന ഹർത്താൽ പോലും ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ആർ.എസ്.എസിനും ബി.ജെ.പിക്കും വിശ്വാസികളോട് യാതൊരുവിധ കടപ്പാടുമില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ അവർ ദുരുപയോഗം ചെയുകയാണ്. ന്യൂഡൽഹിയിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ യെച്ചൂരി വ്യക്തമാക്കി.
ആർ.എസ്.എസും ബി.ജെ.പിയും കൂടി വിശ്വാസികളെ തടസപ്പെടുത്തിയിരിക്കുകയാണ്. സമാധാനമായി അയ്യപ്പനെ കാണാനുള്ള സാഹചര്യമാണ് ഇത് മൂലം ഇല്ലാതായത്. ഒരു പ്രത്യേക അജണ്ട വച്ച് ശബരിമലയെ ദുരുപയോഗം ചെയാനാണ് അവർ ശ്രമിക്കുന്നത്.സർക്കാർ ശ്രമിക്കുന്നത് സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മാത്രമാണെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.