-women-cricket

ഗയാന: ട്വ​ന്റി ​-20​ ​വ​നി​ത​ ​ലോ​ക​ക​പ്പ് ​ഗ്രൂ​പ്പ് ​ബി​യി​ൽ​ തങ്ങളുടെ അവസാന മത്സരത്തിൽ ​ആ​സ്ട്രേ​ലി​യ​യെ 48 റൺസിന് കീഴടക്കിയ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ സെമിയിൽ കളിക്കും. 48 റൺസിനാണ് ഇന്ത്യയുടെ ജയം.ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണർ സ്‌മൃതി മന്ദാനയുടെ (83) അർദ്ധ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 167 റൺസെടുത്തു. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 19.4 ഓവറിൽ 119 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.

55 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് സ്‌മൃതിയുടെ 83 റൺസിന്റെ ഇന്നിംഗ്സ്. 27 പന്തിൽ 3 വീതം ഫോറും സിക്സും ഉൾപ്പെടെ 43 റൺസെടുത്ത ക്യാപ്‌ടൻ ഹർമ്മൻ പ്രീത് കൗർ മന്ദാനയ്ക്ക് മികച്ച പിന്തുണ നൽകി. ഇവർക്കൊഴികെ മറ്റൊരിന്ത്യൻ താരത്തിനും രണ്ടക്കം കടക്കാനായില്ല. എല്ലിസ് പെറി ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനുജ പാട്ടീലും 2 വിക്കറ്റ് വീതം നേടിയ പൂനം യാദവും രാധാ യാദവും ദീപ്തി ശർമ്മയും ചേർന്ന് ചുരുട്ടിക്കെട്ടുകയായിരുന്നു.