കൂവയുടെ കിഴങ്ങ് പണ്ടുകാലത്ത് ആളുകളുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ഇനമാണ്. കൂവക്കിഴങ്ങിൽ നിന്ന് ഉണ്ടാക്കുന്ന കൂവപ്പൊടി കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന പോഷകാഹാരമാണ് .
ക്ഷീണമകറ്റി ശരീരത്തിന് ഊർജ്ജം പകരാൻ ഇതിന് കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൂവപ്പൊടി കഴിക്കുക. ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള കൂവ കലോറി തീരെ കുറഞ്ഞ ഭക്ഷണമാണ്. നാരുകളാൽ സമ്പന്നമായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂവക്കുറുക്ക് ദഹനപ്രശ്നങ്ങൾ പരിഹരിക്കും. വയറിളക്കം, മൂത്രപ്പഴുപ്പ് , കുടൽ രോഗങ്ങൾ എന്നിവ തടയും.
പ്രമേഹരോഗികൾക്കും ഹൃദ്രോഗബാധയുള്ളവർക്കും ഉത്തമം.
മൂത്രച്ചൂട്, മൂത്രക്കല്ല് തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടിതിന്. കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരം ശമിപ്പിക്കും. മികച്ച പ്രഭാതഭക്ഷണമാണ് കൂവക്കുറുക്ക്. കാരണം ദിവസം മുഴുവനുള്ള ഊർജ്ജം ഉറപ്പാക്കാൻ ഇത് സഹായിക്കും. ക്ഷീണമകറ്റാൻ കഴിവുള്ളതിനാൽ രോഗികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.