മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ദൂരയാത്രകൾ വേണ്ടിവരും മോഹനവാഗ്ദാനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കും. വെല്ലുവിളികളെ അതിജീവിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സമചിത്തത മനോഭാവം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ശുഭ സൂചകങ്ങളായ പ്രവൃത്തികൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ വ്യാപാര വ്യവസായങ്ങൾ. ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. ആത്മനിർവൃതി കൈവരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യങ്ങളിൽ പൂർണത. പ്രത്യുപകാരം ചെയ്യും. പദ്ധതികളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചർച്ചകളിലൂടെ പരിഹാരം. സന്താനങ്ങൾക്ക് ശ്രേയസ്. പുതിയ കരാർ ജോലി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അപാകതകൾ പരിഹരിക്കും. ആത്മനിയന്ത്രണം പാലിക്കും. പുതിയ വിദ്യ അഭ്യസിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വയോധികരോടുള്ള വിനയം വർദ്ധിക്കും. സർവാദരങ്ങൾ നേടും ഉല്ലാസയാത്ര ചെയ്യും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
യുക്തിപൂർവ്വമുള്ള സമീപനം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഉത്തരവാദിത്വം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആശ്വാസം അനുഭവപ്പെടും. സുരക്ഷാ പദ്ധതിയിൽ പണം നിക്ഷേപിക്കും. ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അഹംഭാവം ഉപേക്ഷിക്കണം. സ്വയം പര്യാപ്തത ആർജിക്കാനിടവരും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മീയ ചിന്ത വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. മാർഗതടസങ്ങൾ നീങ്ങും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അനുകൂല സാഹചര്യങ്ങൾ. നിസ്വാർത്ഥ സേവനം. സാഹചര്യങ്ങളെ അതിജീവിക്കും.