സംഗീത കുലപതി വി.ദക്ഷിണാമൂർത്തി മരിക്കുന്നതിന് മുമ്പ് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അടങ്ങിയ ചിത്രമായ 'ശ്യാമരാഗ" ത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നു. നല്ലതങ്കയിൽ യേശുദാസിന്റെ പിതാവായ അഗസ്റ്റിൻ ജോസഫിനെ കൊണ്ടും ഒട്ടേറെ ചിത്രങ്ങളിൽ യേശുദാസിനെ കൊണ്ടും മകൻ വിജയ് യേശുദാസിനെ കൊണ്ടും ഗാനമാലപിപ്പിച്ച സ്വാമി വിജയിന്റെ മകൾ അമേയയെ കൊണ്ട് ഈ ചിത്രത്തിലും ഗാനമാലപിച്ചിട്ടുണ്ട്. 'ഊമക്കുയിൽ" എന്ന ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മലയാളചിത്രത്തിലെത്തിലെ നായകവേഷത്തിനു ശേഷം തമിഴിലെ പ്രശസ്ത നടൻ വൈ.ജി. മഹേന്ദ്ര വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണിത്.
സേതു ഇയ്യാലാണ് ചിത്രം നിർമ്മിക്കുന്നത്. ആദി, പ്രസീദ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധ മഹേന്ദ്ര , സന്തോഷ് കീഴാറ്റൂർ, ശാന്തികൃഷ്ണ,കൈതപ്രം, ശാന്തകുമാരി, അനൂപ് വാസവൻ, മധുവന്തി കൃതിക പ്രദീപ്, രാധേയൻ, അമൽ രാജ്, ആനന്ദൻ പുതുശ്ശേരി തുടങ്ങിയവർ അഭിനയിക്കുന്നു
യേശുദാസ്, വിജയ് യേശുദാസ്, അമേയ വിജയ് യേശുദാസ് എന്നിവർക്ക് പുറമേ കെ.എസ്.ചിത്രയും ചിത്രത്തിൽ പാടുന്നുണ്ട്. പത്മഭൂഷൻ വി.പി. ധനഞ്ജയനും, ശാന്ത ധനഞ്ജയനും, ആദ്യമായി സിനിമയ്ക്ക് നൃത്തസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഗാനരചന: കൈതപ്രം, റഫീക് അഹമ്മദ്, കാമറ: മധുമാ, കല: ജിം ജോസ്.എഡിറ്റിംഗ്: ബൈജു കുറുപ്പ്, നിർമ്മാണം: വിജയലക്ഷ്മി, ലീന ആനന്ദൻ. ജനുവരിയോടെ ചിത്രം തിയേറ്ററിൽ എത്തും.