ചെന്നൈ : ഹോട്ടലുകളിലും തട്ടുകടകളിൽ നിന്നും ബിരിയാണിയും ഇറച്ചി വിഭവങ്ങളും കഴിക്കുന്നവർ ജാഗ്രതൈ, കഴിഞ്ഞ ദിവസം നമ്മുടെ അയൽ സംസ്ഥാനമായ ചെന്നൈയിൽ പിടികൂടിയത് ആയിരം കിലോ പട്ടിയിറച്ചിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ നിന്നുമുള്ള ജോധ്പുർ എക്സ്പ്രസിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെർമോകോൾ പെട്ടികളിൽ നിറച്ച നിലയിൽ പട്ടിയിറച്ചി കയറ്റിവിട്ടത്. ചെന്നൈ എഗ്മോർ സ്‌റ്റേഷനിൽ നിന്നാണ് സംശയ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെട്ടികൾ പൊലീസ് പരിശോധിച്ചത്. ആദ്യം മാട്ടിറച്ചിയാണെന്ന് കരുതിയ പൊലീസ് വിദഗ്ദ്ധരെത്തി പരിശോധിച്ചതിന് ശേഷമാണ് പട്ടിയിറച്ചിയാണെന്ന് ഉറപ്പിച്ചത്. പെട്ടികളുടെ പുറത്ത് പതിച്ചിരുന്ന വിലാസത്തിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ബിരിയാണിയും,മറ്റ ഇറച്ചി വിഭവങ്ങളും നൽകുന്ന തട്ടുകടകളിൽ ഗുണമേൻമ കുറഞ്ഞ ഇറച്ചി ഉപയോഗിക്കുന്നതായി പരാതികളുണ്ട്.