-hindus

ലക്നൗ: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയോടുള്ള ആദരസൂചകമായി മീറ്റ‌ിന്റെ പേര് 'ഗോഡ്സെ നഗർ' എന്നാക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭ രംഗത്തെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്ത്. അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്നാക്കിയതിന് പിന്നാലെ ഗാസിയാബാദിന്‍റെ പേര് ദിഗ്‍വിജയ് നഗര്‍, ഹപുറിന്‍റെ പേര് അവൈദ്യനാഥ് എന്നാക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോഡ്സെയെയും,​ നാരായൺ ആപ്തെയെയും ആദരിക്കാനായി അഖില ഭാരതീയ ഹിന്ദുമഹാ സഭ മീററ്റിലെ ഓഫീസിൽ പരിപാടികൾ ആസൂത്രണം ചെയ്തട്ടുണ്ടെന്ന് വ്യക്തമാക്കി. ഹിന്ദു യുവവാഹിനിയുടെ പ്രാദേശിക അധ്യക്ഷന്‍ നരേന്ദ്ര തൊമാര്‍ പരിപാടിയ്ക്ക് നേതൃത്വം വഹിക്കും. ഹിന്ദു യുവവാഹിനി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ്. മുഗൾ രാജാക്കൻമാരുടെ പേരിലുള്ള സ്ഥലങ്ങളുടെ പുനർനാമകരണം ചെയ്യലാണ് പേര്മാറ്റാൻ ആവശ്യപ്പെട്ടതിനുള്ള ന്യായീകരണമായി ഇവർ പത്രക്കുറിപ്പിൽ പറയുന്നത്.

നവംബർ 15 ബലിദാൻ ദിനമായി ഹിന്ദുമഹാസഭ ആചരിച്ചിരുന്നു. 1949 നവംബർ15നായിരുന്നു മഹാത്മാഗാന്ധിയുടെ ഘാതകരായ ഗോഡ്സെയെയും ആപ്തെയെയും തൂക്കിലേറ്റിയത്. സവർക്കറുടെ പ്രിയപ്പെട്ട ശിശ്യരായിരുന്നു ഇവർ രണ്ട് പേരും,​ ശിക്ഷവിധിച്ചിട്ടും അതിനെ എതിർക്കാത്ത മഹാൻമാരായിരുന്നു ഇവരെന്നും ഹിന്ദു മഹാസഭ വാർത്താ സമ്മേളനത്തിൽ പറ‌ഞ്ഞു.