പമ്പ: സന്നിധാനത്ത് തങ്ങുന്ന ബി.ജെ.പി നേതാക്കളെ ഇന്ന് പൊലീസ് ഒഴിപ്പിച്ചേക്കും. വേണ്ടിവന്നാൽ അറസ്റ്റ് ചെയ്തു നീക്കും. രണ്ടു ദിവസമായി സന്നിധാനത്തു തങ്ങുന്ന ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനോട് തിരിച്ചുപോകാൻ ആവശ്യപ്പെടും. സന്നിധാനത്തും പമ്പയിലും പൊലീസ് ശക്തമായ തെരച്ചിൽ നടത്തുന്നു. ഇരുമുടിക്കെട്ടില്ലാതെ കാണുന്നവരെ തിരിച്ചയയ്ക്കും. പ്രതിഷേധക്കാർ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കടക്കാതിരിക്കാൻ മൂന്നിടവും പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചും, ദർശനം നടത്തിയവരെ സന്നിധാനത്തും പമ്പയിലും തങ്ങാതെ ഒഴിപ്പിച്ചുമുള്ള നടപടി തുടരുകയാണ്. ദർശനത്തിന് രജിസ്റ്റർ ചെയ്ത യുവതികളുടെ പശ്ചാത്തലം അന്വേഷിക്കും. നിലയ്ക്കലിൽ നിന്നുള്ള ബസുകളിൽ പ്രതിഷേധക്കാരോ യുവതികളോ ഉണ്ടോയെന്നറിയാൻ പരിശോധന കർശനമാക്കി.