cpm-bjp-clash

തലശേരി: കണ്ണൂർ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചുവെന്ന പരാതിയെത്തുടർന്ന് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവർത്തകൻ എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷെമിത നിവാസിൽ ശരത്തിന്റെ വീട്ടിൽ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവർത്തകർ രജിതയുടെ രണ്ട് പവൻ സ്വർണമാല അപഹരിച്ചതായും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ രജിതയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, പ്രദേശത്ത് സി.പി.എം - ബി.ജെ.പി സംഘർഷം ഇപ്പോഴും തുടരുകയാണ്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങിയത്.