1. കെ. സരേന്ദ്രനെ അേറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാവിലെ മുതൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ റോഡ് ഉപരോധിച്ച് ബി.ജെ.പി പ്രവർത്തകർ. തിരുവനന്തപുരത്ത് ആറ്റിങ്ങൽ, ഓവർ ബ്രിഡ്ജ്, വെഞ്ഞാറമൂട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ഉപരോധം നടക്കുന്നു. നെടുമങ്ങാടും 10 മണി മുതൽ പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.
2. കോട്ടയം ജില്ലയിൽ ബി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പെൻകുന്നത്ത് റോഡ് ഉപരോധം ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തു. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ പൊലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് രാമൻ നായർ. എറണാകുളം ജില്ലയിലും റോഡ് ഉപരോധം പരോഗമിക്കുന്നു. ആലപ്പുഴ ജില്ലയിൽ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എസ്. പി ഓഫീസിലേക്ക് മാർച്ച്. ആലപ്പുഴയിൽ കളർകോഡ് ജംഗ്ഷനിലാണ് റോഡ് ഉപരോധം.
3. കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ ഉപരോധം. കോഴിക്കോട് മൈസൂർ ദേശീയപാതയിൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിക്കും അടുത്ത് കൊളഗപ്പാറയിലും റോഡ് ഉപരോധിക്കും. വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഉപരോധം തുടരുകയാണ്.
4. ബി.ജെ.പി നേതാവ് കെ. സരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശബരിമല ദർശനത്തിനായി സരേന്ദ്രന് ഒപ്പം എത്തിയ ആറ് നേതാക്കളെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി ചിറ്റാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച മൂവരേയും പുലർച്ചെ നാല് മണിക്ക് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയത്
5. അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവൻ ജയിലിൽ കിടക്കാൻ സന്തോഷമേയുള്ളൂ എന്ന് കെ. സരേന്ദ്രൻ. ആചാര ലംഘനത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് ഈ അറസ്റ്റ്. പൊലീസ് നടപടികൾ രാഷ്ട്രീയ പ്രേരിതം. ജയിലിൽ പോകുന്നതിന് ഒരു മടിയും ഇല്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് താൻ ചെയ്തത് എന്നും ഇരുമുടിക്കെട്ട് സൂക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നും കെ. സരേന്ദ്രൻ
6. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിൽ എടുത്ത സരേന്ദ്രന് എതിരെ ചുമത്തിയിരിക്കുന്നത്, കൃത്യ നിർവഹണം തടസപ്പെടുത്തി എന്നത് അടക്കം ജാമ്യമില്ലാ വകുപ്പുകൾ. റിമാൻഡിലായ സരേന്ദ്രൻ ഇപ്പോൾ കൊട്ടാരക്കര സബ്ജയിലിൽ ആണ്. സരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു
7. ബി.ജെ.പി, സംഘ്പരിവാർ ശക്തികളുടെ വെല്ലുവിളി തുടരമ്പോഴും ശബരിമല യുവതി പ്രവേശന വിഷയത്തിൽ പിന്നാക്കം പോകേണ്ടെന്ന ഉറച്ചനിലപാടിൽ സർക്കാറും പൊലീസും. എന്ത് സംഭവിച്ചാലും മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ മുമ്പുണ്ടായ രീതിയിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാൻ അനുവദിക്കരുത് എന്ന കർശന നിർദേശങ്ങൾ നൽകി ആഭ്യന്തരവകുപ്പ്. ശബരിമലയിൽ പ്രശ്നം സൃഷ്ടിക്കാൻ എത്തുന്നവരെ മന്നേ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനാണ് നിർദേശം. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ പരോഗമിക്കുന്നതായി പൊലീസ്
8. ശബരിമലയിൽ പൊലീസ് കൈക്കൊണ്ട നടപടികളും സ്വീകരിക്കേണ്ട നടപടികളും മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കടകംപള്ളി സരേന്ദ്രൻ എന്നിവരെ ധരിപ്പിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്ര. തുടർന്നും കർശന നടപടികളുമായി മന്നോട്ട് പോകാനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. പ്രകോപനം ഉണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും മറ്റ് സംഘടനകളും നടത്തുന്നത് എന്നാണ് സർക്കാരിന്റെയും പൊലീസിന്റെയും വിലയിരുത്തൽ
9. തൃപ്തി ദേശായിയെ പോലുള്ളവരെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമവും പ്രതിഷേധവുമെല്ലാം ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും തന്ത്രം ആണോ എന്ന സംശയവും സർക്കാറിനുണ്ട്. ഇരുമുടിക്കെട്ടില്ലാത്ത ആരെയും ശബരിമലയിലേക്ക് കടത്തിവിടേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. എത്തുന്നവരുടെ ദൃശ്യങ്ങൾ എപ്പോഴും ചിത്രീകരിക്കാനും ആരെയും കൂട്ടമായി നിൽക്കാൻ അനുവദിക്കേണ്ടതില്ലെന്നുമുള്ള കർശനനിർദേശമാണ് പൊലീസിന് നൽകിയിട്ടുള്ളത്
10. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കസ്റ്റഡിയിൽ. നെട്ടൂർ സ്വദേശി സുധീഷിനെയാണ് കുറ്റിയാടി പൊലിസ് കസ്റ്റഡിയിൽ എടുത്തത്. ജൂലിയസ് നികിതാസിനേയും ഭാര്യ ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ടറായ സാനിയോ മനോമിയേയും ഇന്നലെയാണ് ആർ.എസ്.എസ് സംഘം അക്രമിച്ച് പരക്കേൽപ്പിച്ചത്.
11. കുറ്റിയാടി അമ്പലക്കുളങ്ങര വച്ച് രാവിലെയും പിന്നീട് ചികിത്സക്കായി കോഴിക്കോട്ടേയ്ക്ക് വരും വഴി നടുവണ്ണൂർ വച്ചും ഇവർക്കെതിരെ ആക്രമണമുണ്ടായി. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 10 പേർക്ക് എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്