ഇന്നലെ പറഞ്ഞതിനു പുറമേ സുപ്രധാനമായ മറ്റ് നിർദ്ദേശങ്ങളും ഞാൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുന്നു.അതാണ് ചുവടെ.
10. സെൽഫ് അപ്രൈസൽ (പ്രഹസനം) ഫോം പ്രിൻസിപ്പൽമാർക്ക് മാത്രമല്ല അദ്ധ്യാപകർക്കും ബാധകമാക്കണം. അതിന്റെ അന്തസിനും മാനദണ്ഡത്തിനനുസരിച്ചും നടത്തണം.
11. യു.ഐ.എം കളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെ നെറ്റും പി.എച്ച്.ഡി.യും അടക്കമുള്ള യോഗ്യത ശമ്പള പരിഷ്‌കരണത്തിൽ പരിഗണിച്ചിട്ടില്ല. പരിഗണിക്കണം.
12. അനാവശ്യമായ ഡ്യൂട്ടി ലീവുകൾ ഒഴിവാക്കണം. (വാലുവേഷനുവേണ്ടി ഒരാൾക്ക് ഒരു സെമസ്റ്ററിൽ എത്രവരെ അവധി എടുക്കാമെന്ന് നിശ്ചയിക്കണം.)
13. ചില അദ്ധ്യാപകർ വ്യാജ ഡ്യൂട്ടി ലീവുകൾ ധാരാളമായി എടുക്കുന്നതിനാൽ കുട്ടികളുടെ രക്ഷകർത്താക്കളിൽ നിന്നും പാഠ്യവിഷയങ്ങൾ പഠിപ്പിച്ചു തീർന്നില്ലായെന്ന പരാതി ഉയരുന്നുണ്ട്.
14. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി യോഗ്യതയുള്ളവരെ പി.ജിയുള്ള യു.ഐ.റ്റികളിൽ പഠിപ്പിക്കാൻ അനുവദിക്കുന്നത് ഗുണനിലവാരം മെച്ചപ്പെടുത്തും. അതുപോലെ കോൺട്രാക്റ്റ് അദ്ധ്യാപകർക്ക് പാർടൈം
പി.എച്ച്.ഡി ചെയ്യാനുള്ള അനുവാദം നൽകണം.
15. എൻജിനീയറിംഗ് കോളേജിൽ ഫിസിക്സ്, കണക്ക്, കെമിസ്ട്രി പഠിപ്പിക്കുന്ന കോൺട്രാക്ട് അദ്ധ്യാപകർക്ക് അവിടുത്തെ എൻജിനീയറിംഗ് അദ്ധ്യാപകരേക്കാൾ ശമ്പളം കുറവായത് അവരുടെ ആത്മാർത്ഥതയെ ബാ
ധിക്കും.
16. യു.ഐ.റ്റി, യു.ഐ.എം കളിലെ എം.ഫിൽ, പി.എച്ച്.ഡിയുള്ള അദ്ധ്യാപകർക്ക് ബി.ടെക് മാത്രമുള്ള എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകരേക്കാൾ ശമ്പളം കുറവാണ്.
17. എല്ലാ സെന്ററുകളിലും (എഞ്ചിനീയറിംഗ് ഒഴികെ) 5 വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്ന അദ്ധ്യാപക അനധ്യാപകരെ അവരുടെ അതാത് ജില്ലകളിലെ സെന്ററുകളിലേക്ക് മാറ്റം നൽകിയാൽ ഗുണനില
വാരം മെച്ചപ്പെടുത്താം. ആദ്യം അനദ്ധ്യാപകരെ മാറ്റിയതിന് ശേഷം അദ്ധ്യാപകരെ മാറ്റുന്നതാണ് ഉചിതം.
18. അദ്ധ്യാപകർക്കായി നിർബന്ധമായും ഒരു ഓറിയന്റേഷൻ / റിഫ്രഷർ ഡോംടെകിന്റെ മേൽനോട്ടത്തിൽ പാളയത്ത് യൂണിവേഴ്സിറ്റിയിൽ നടത്താവുന്നതാണ്.
19. അദ്ധ്യാപകരെ തെരഞ്ഞെടുക്കുമ്പോൾ ഒരു ഡെമോ ക്ലാസ് എടുപ്പിക്കുന്നത് നന്ന്. അവരുടെ വിശദീകരണങ്ങൾക്ക് വ്യക്തതക്കുറവുണ്ടെന്ന് പലയിടത്തും പരാതികൾ ഉയർന്നുവന്നിട്ടുണ്ട്, വിദ്യാർത്ഥികൾ എഴുതി
നൽകിയിട്ടുമുണ്ട്.
20. ഭൂരിപക്ഷം കുട്ടികളും പാർട്ട് ടൈം ജോലി ചെയ്താണ് അവർക്ക് പഠിക്കുന്നതിനായി വേണ്ട പണം സ്വരൂപിക്കുന്നത്. ആയതിനാൽ ട്യൂഷന് പോകാൻ നിർവാഹമില്ലെന്ന് കുട്ടികളും അറിയിച്ചിട്ടുണ്ട്.
21. പ്ലയിസ്‌മെന്റ് സെൽ അതാത് സെന്ററുകളിൽ പ്രിൻസിപ്പൽമാരുടെ മേൽനോട്ടത്തിൽ യൂണിവേഴ്സിറ്റി പ്ലേയ്സ്‌മെന്റ് സെല്ലുമായി യോജിച്ച് തുടങ്ങാവുന്നതാണ്. പുറത്തുനിന്ന് ഓരോ വിഷയത്തിലും പ്രാഗത്ഭ്യമുള്ളവരെ വിളിച്ച് ക്ലാസ് എടുപ്പിക്കുന്നത് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം മെച്ചപ്പെടുത്തും.
22. ജില്ലകളിലെ സെന്ററുകളിൽ പ്രവർത്തിക്കുന്നവർ തമ്മിൽ ഇന്റർ ട്രാൻസ്‌ഫർ അത്യാവശ്യമായി തോന്നുന്നു.
23. സമയബന്ധിതമായി കൃത്യതയോടു കൂടി കോൺട്രാക്ട് പുതുക്കുക, ശമ്പളം സമയത്തു നൽകുക (ഇപ്പോൾ മൂന്ന് മാസം മുതൽ 11 മാസം കൂടുമ്പോഴാണ് ശമ്പളം കൊടുക്കുന്നത്.)
24. വേണ്ടത്ര അദ്ധ്യാപകരുടെ കുറവ്, ഗസ്റ്റുകളെ ആശ്രയിച്ച് കൊണ്ടുള്ള പ്രവർത്തന നിലവാരം നഷ്ടമാകുന്നു. വളരെ താഴ്ന്ന നിലവാരത്തിലാണ് ഒട്ടുമിക്ക സെന്ററുകളുടെയും പ്രവർത്തനം.
25. കേരള യൂണിവേഴ്സിറ്റിയിലെ എല്ലാ സ്വാശ്രയ കോളേജിലേയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ശമ്പളത്തിൽ അടിയന്തിരമായി ഏകീകരണം കൊണ്ട് വരണം.
26. മാനേജ്‌മെന്റ് വിഷയത്തിൽ അദ്ധ്യാപക പട്ടികയുള്ളപ്പോൾ ഗസ്റ്റ് അദ്ധ്യാപകരെക്കൊണ്ട് ക്ലാസ് എടുപ്പിക്കുന്നത് നന്നല്ല. ആറ് യു.ഐ.എം കളിലേക്ക് 137 പേരുടെ ഗസ്റ്റ് പാനൽ കാണാൻ ഇടയായി.
27. ചില സെന്ററുകളിൽ വേണ്ടതിലും കൂടുതൽ അനദ്ധ്യാപകരുണ്ടെങ്കിൽ, ചിലയിടങ്ങളിൽ ഒരാൾ പോലും ഇല്ലാത്ത അവസ്ഥ. (ഓഫീസ് സ്റ്റാഫ്)
28. മിക്ക സ്ഥലത്തും രണ്ട് വാച്ച്മാൻ വീതമുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഒരാൾ പോലും ഡ്യൂട്ടിക്ക് എത്താറില്ല. കാരണം മിക്കയിടത്തും രാത്രികാലങ്ങളിൽ അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായി അറി
വുണ്ട്. ഒരാൾ ഡ്യൂട്ടിക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
29. ചില ലൈബ്രറികൾ വൃത്തിയായി സൂക്ഷിക്കുന്നില്ല. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ നൽകാറില്ല. വർഷങ്ങളായിട്ട് ഒരേസ്ഥലത്തെ ലൈബ്രറേറിയൻ ആയി പ്രവർത്തിക്കുന്നത് കൊണ്ട് അതിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല. ഇത് മറ്റ് സ്റ്റാഫുകളിലും കാണുന്നു. ന്യായമായ മാറ്റങ്ങൾ വേണം.
30. സ്ഥലപരിമിതി രൂക്ഷമാണ്. മിക്ക സെന്ററിലും പഴയ പള്ളിക്കൂടങ്ങളാണ് ഓർമ വന്നത്. ഒരു ക്ലാസിൽ വേണ്ടത്ര ബഞ്ചോ, ഡസ്‌കോ ഇല്ല. (1/2 മതിൽ) സ്‌ക്രീൻ വെച്ച് മറച്ച് ക്ലാസ് മുറികളെ തരംതിരിക്കുന്ന സ്ഥിതി
യാണ് കാണാൻ സാധിച്ചത്.
31. ലാബിൽ വേണ്ടത്ര വായു സഞ്ചാരമില്ല. കുട്ടികൾ - കമ്പ്യൂട്ടറുകളുടെ അനുപാതം ശരിയല്ല. യു.പി.എസിന്റെ അഭാവവും ഇലക്ട്രോണിക് ലാബുകളിൽ കോംപോണന്റ് ഔട്ട് ഡെറ്റഡ്, യു.പി.എസ് പഴയത്, ശരിയായ കറന്റ് സംവിധാനമില്ല, വയറിംഗ് മോശമായ സ്ഥിതിയിലാണ്. കാലാവസ്ഥാ വ്യതിയാനം വന്നാൽ സിസ്റ്റം തകരാറിലാകുന്നു. ലാബ് പ്രവർത്തനരഹിതമാകുന്നു.
32. കഴിഞ്ഞ വർഷം തുടങ്ങിയ സെന്റുകളിൽ കമ്പ്യൂട്ടർ ലാബുകളില്ല. കുട്ടികളെ 30 കി.മീ അപ്പുറത്തുള്ള യു.ഐ.റ്റി സെന്ററുകളിൽ കൊണ്ടുപോയാണ് പ്രാക്ടിക്കൽ ചെയ്യിപ്പിക്കുന്നത്. വളരെ തെറ്റായ പ്രവണതയായി തോന്നി.
33. ലൈബ്രറികളിൽ ധാരാളം കാലഹരണപ്പെട്ട പഴയ പുസ്തകങ്ങൾ, പുതിയ പി.ജി വിദ്യാർത്ഥികൾക്കായി പുസ്തകങ്ങൾ പരിഷ്‌കരിച്ചിട്ടില്ല. ലൈബ്രറി കമ്പ്യൂട്ടർവത്കരിക്കേണ്ടതാണ്.
34. പഴകിയ ഉപയോഗ ശൂന്യമായ ധാരാളം സാധനങ്ങൾ എല്ലാ സെന്ററുകളിലും കൂട്ടിയിട്ടിരിക്കുന്നത് എത്രയും പെട്ടെന്ന് അവിടെനിന്ന് ഒഴിവാക്കേണ്ടതാണ്. ഇത് കഴിഞ്ഞ കമ്മിറ്റിയിലും ഞാൻ ആവശ്യപ്പെട്ടതാണെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചതായി കണ്ടില്ല.
35. ചില സെന്ററുകളിൽ പി.ടി.എ വളരെ ശക്തമാണ്. പി.ടി.എ ഫണ്ട് ഉപയോഗിച്ച് ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതായി കണ്ടു. ടി. സെന്ററുകൾ പി.ടി.എ യുടെ നിയന്ത്രണ വിധേയമായാണ് മാറ്റങ്ങൾ വരുത്തുന്നത്.
36. യൂണിഫോം ബുധൻ ഒഴികെ മറ്റെല്ലാ സെന്ററുകളിലും ഇടുന്നുണ്ട്. (കുറവൻകോണം ഒഴികെ). കുറവൻകോണം സെന്റർ മിക്കപ്പോഴും കുട്ടികൾ തമ്മില്ലുള്ള കലഹത്തിന്റെ അടിസ്ഥാനത്തിൽ പോലീസിനെ ആശ്രയിക്കുന്നു. പ്രസ്തുത സെന്റർ കൂടുതൽ ശ്രദ്ധിക്കണം.യൂണിഫോമിടാത്തത് അച്ചടക്കമില്ലായ്മയെ ബാധിക്കുന്നു.
37. ഇ ഗ്രാന്റിൽ വെബ്‌സൈറ്റ് അടുത്തകാലത്ത് മാറ്റം വന്നപ്പോൾ, ജൂലൈ 9, 10, 11 തീയതികളിൽ അതിനുള്ള പരിശീലനം സർക്കാർ നൽകിയപ്പോൾ യു.ഐ.ടി സെന്ററുകളിൽ നിന്നും ഓഫീസ് സ്റ്റാഫ് ഇല്ലാത്തതിനാൽ
വിരളമായി അദ്ധ്യാപകരാണ് പങ്കെടുത്തത്.
38. ലൈബ്രറിയൻമാർക്ക് പ്യൂൺമാരേക്കാൾ ശമ്പളം കുറവായി കാണുന്നു.
39. 15,000 രൂപ താഴെ ശമ്പളമുള്ള കോൺട്രാക്ട് സ്റ്റാഫ് കളുടെ ഇ.പി.എഫ് വർഷങ്ങൾ കഴിഞ്ഞിട്ടും ശരിയായിട്ടില്ലെന്ന് ആക്ഷേപം .
40. രണ്ടാം ശനി, ഞായർ, അവധി ദിവസങ്ങളിൽ ഐ.ഡി.ഇ ക്ലാസുകൾ ഉള്ള സെന്ററിലെ അനദ്ധ്യാപകർക്ക് വളരെകാലം മുൻപ് നിശ്ചയിച്ച 300/ രൂപയാണ് ദിവസക്കൂലി. അതിൽ അവർ അതൃപ്തരാണ്.
41. അദ്ധ്യാപകർക്ക് 65 ഉം അനനദ്ധ്യാപകർക്ക് 60 ഉം വയസാണ് പെൻഷൻ പ്രായമെങ്കിൽ നിയമം അനുവദിക്കുമെങ്കിൽ എല്ലാവർക്കും 60 ആക്കി നിശ്ചയിച്ചാൽ കൊള്ളാം. അതുപോലെ കാഷ്വൽ ലീവ്, മെറ്റേർണിറ്റി ലീവ് എന്നിവയും, നിലവിൽ മെറ്റേർണിറ്റി ലീവ് എടുക്കുന്നവരെ ടെർമിനേറ്റ് ചെയ്യുന്ന രീതിയാണ് കണ്ടത്. പുനപരിശോധിക്കണം.
42. യു.ഐ.റ്റികൾക്കും യു.ഐ.എം കൾക്കും പ്രത്യേകം പ്രത്യേകം നിറങ്ങൾ കെട്ടിടങ്ങൾക്ക് ഉപയോഗിച്ചാൽ കൂടുതൽ ശ്രദ്ധയാകർഷിക്കും. ഇപ്പോൾ ഓരോ സെന്ററും അവരവരുടെ പി.റ്റി.എ ഫïിൽ നിന്നും ഇഷ്ടമുള്ള നിറങ്ങളാണ് കൊടുത്തിരിക്കുന്നത്. ലാബ് ഇൻസ്ട്രക്ടേറ്റ്ഴ്സിന്റെ ശമ്പള വർദ്ധനവ് നേരത്തതേതിനേക്കാൾ മോശമായി പ്രത്യേകിച്ച് ലൈബ്രറിയൻസിനേക്കാൾ താഴെയാണ്.
43. യു.ഐ.റ്റി.കളിലും യു.ഐ.എം കളിലും നിശ്ചയിച്ച എണ്ണത്തിനേക്കാൾ കുട്ടികൾ കുറവായാൽ (40% താഴെ) ആ സെന്ററുകളിലുള്ള കുട്ടികളെ അടുത്തുള്ള സെന്ററുകളിലേക്ക് മാറ്റുന്ന വിവരം പരസ്യം ചെയ്യുമ്പോൾ തന്നെ
അറിയിക്കണം. കുട്ടികൾ കുറവുള്ള സെന്ററുകൾ എന്ത് വേണമെന്ന് നിശ്ചയിക്കണം. കൂടാതെ സെക്കന്റ് ലാൻഗ്വേജ് വ്യക്തമായി യൂണിവേഴ്സിറ്റി സൈറ്റിൽ കൊടുത്തിട്ടില്ല.
44. ഓരോ വിദ്യർത്ഥികളിൽ നിന്നും പി.ടി.എയിലേക്ക് യു.ഐ.റ്റികളിലും (തോന്നുംപടി) യു.ഐ.എം (പതിനായിരം) കളിലും പിരിക്കുന്ന പി.ടി.എ ഫണ്ട് ആറ് മാസം കൂടുമ്പോൾ ഒരു ഇന്റേണൽ ഓഡിറ്റും വർഷാവർഷം ഡോംടെക് കമ്മിറ്റി എക്സ്‌റ്റേണൽ ഓഡിറ്റും നടത്തേണ്ടതാണ്. ഓരോ സെന്ററുകളിലും വ്യത്യസ്തമായ തുകകളാണ് വിദ്യാർത്ഥികളിൽ നിന്ന് പിരിക്കുന്നത്. മറുവശത്ത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയാണെന്ന് പരസ്യവും.
45. യു.ഐ.റ്റികളിലും യു.ഐ.എം കളിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം അതാത് സെന്ററുകളിലെ പുരോഗമനത്തിന് വേണ്ടി ചെലവാക്കുന്നില്ലെന്നുള്ള ആക്ഷേപം എല്ലാ സെന്ററുകളിൽ നിന്നും ഉയരുന്നുണ്ട്.
കുട്ടികൾ ധാരാളമുള്ള സെന്ററുകളിൽ ആവശ്യത്തിന് വേണ്ട സൗകര്യങ്ങൾ ഉള്ളതായി കണ്ടില്ല. അത്യാവശ്യമായ അറ്റകുറ്റപ്പണികൾ പി.റ്റി.എ ഫണ്ടിൽ നിന്നും എടുത്താണ് നടത്തുന്നത്. അതിൽ ധാരാളം കൃത്രിമവും നട
ത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.
46. ലോക്കൽ ഫണ്ട് ഓഡിറ്റിന് വന്ന ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റിയിലെ ഒരു അസിസ്റ്റന്റ് എങ്കിലും നിർബന്ധമായും ഒരു സെന്ററിൽ വേണമെന്ന് നിഷ്‌കർഷിച്ചതായി സെന്ററുകളിൽ നിന്നും അറിഞ്ഞു. എന്നാൽ
നാളിതുവരെ നിയമിച്ചിട്ടില്ല.
47. യു.ഐറ്റി. സെന്ററുകളുടെ നോട്ടിഫിക്കേഷൻ കൊടുക്കുമ്പോൾ കൃത്യമായ സ്ഥലം സൂചിപ്പിക്കുന്നില്ലെന്ന ആക്ഷേപം ചില സെന്ററുകളിലെ വിദ്യാർത്ഥികൾ ഉന്നയിച്ചു. ഉദാ: കഴക്കൂട്ടം എന്ന് പറഞ്ഞ് കാട്ടായിക്കോണ
ത്ത് ,വർക്കല എന്ന് പറഞ്ഞ് ,പള്ളിക്കൽ അരുവിക്കര എന്ന് പറഞ്ഞ് തൊളിക്കോട്.
48. ബി.എഡ് കോളേജുകളിലെ അദ്ധാപകരുടെ കോൺട്രാക്ട് പുതുക്കൽ ദീർഘകാലം നീണ്ടുപോകുന്നതായി അറിയിച്ചു. അതുപോലെ അക്കാഡമിക് കോ-ഓർഡിനേറ്റർ ആയി അവിടെ ജോലി നോക്കുന്ന അദ്ധാപകർ
ഉള്ളത് കൊണ്ട് മറ്റ് ഓഫീസ് സ്റ്റാഫിനെ നിയമിക്കാതിരിക്കുന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നതായും, ചില കോ-ഓർഡിനേറ്റർമാർ പ്രിൻസിപ്പൽമാർക്ക് ഉപകാരപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും അറിയിച്ചു.
49. വാടക കെട്ടിടങ്ങളിൽ നിന്നും സെന്ററുകൾക്ക് ഒഴിയാൻ സാധിക്കണം, ശ്രമിക്കണം. അതിനായി യൂണിവേഴ്സിറ്റി മുൻകൈയ്യെടുക്കണം. വലിയ വാടകയാണ് പല സെന്ററും നൽകിക്കൊണ്ടിരിക്കുന്നത്. അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികളും പിറ്റി.എയും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സിൻഡിക്കേറ്റ് പ്രതിനിധികളും ചേർന്ന് ഒരു കമ്മിറ്റി (സെന്റർ ഡെവലപ്‌മെന്റ് കൗൺസിൽ) രൂപീകരിച്ച് ഇതിന്റെ ഉന്നമനത്തി
നായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
50. പുതുതായി തുടങ്ങുന്ന യു.ഐ.റ്റി, യു.ഐ.എം കളിൽ ഇൻഫ്രാസ്ട്രക്ച്ചർ ഉറപ്പുവരുത്തിയതിന് ശേഷം മാത്രം തുടങ്ങുന്നതാണ് നല്ലത്. കഴിഞ്ഞ അദ്ധ്യയന വർഷം തുടങ്ങിയ ഒട്ടുമിക്ക സെന്ററുകളിൽ നിന്നും
പരാതികളുടെ നിലയ്ക്കാത്ത പ്രവാഹം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ക്ലാസ് റൂമില്ല, ബെഞ്ചില്ല, ഡെസ്‌ക്കില്ല, മൂത്രപ്പുരയില്ല, സ്റ്റാഫില്ല, കംമ്പ്യൂട്ടറില്ല. ഇതെല്ലാം നേരിൽ കണ്ട് ബോധ്യപ്പെടുകയും ചെയ്തു. ഇത് യൂണിവേഴ്സിറ്റിക്ക് അപമാനകരമാണ്. ഉന്നത വിദ്യാഭ്യാസ പശ്ചാത്തലം എത്രയും വേഗം ഒരുക്കണം.
51. പല സെന്ററുകളിലും പത്രമാധ്യമങ്ങൾക്കായി നീക്കി വെച്ചിരിക്കുന്ന തുകയിൽ ക്രമക്കേടുകൾ ഉള്ളതായി അറിയാൻ സാധിച്ചു.
52. ചില സെന്ററുകളിൽ പ്രത്യേകിച്ച് യു.ഐ.എം കളിൽ ജോലി ഭാരം നിർണയിക്കുന്നത് മണിക്കൂർ അടിസ്ഥാനത്തിലല്ല, പകരം പേപ്പർ അടിസ്ഥാനത്തിലാണ്. ഒരാൾ ശരാശരി 14 മണിക്കൂർ പോലും പഠിപ്പിക്കുന്നതാ
യി വ്യക്തതയില്ല.
53. പല സെന്ററുകളിലും കോൺട്രാക്ട് അദ്ധ്യാപകർക്ക് പഠിപ്പിക്കാം എന്നിരിക്കെ അവരെക്കൊണ്ട് ആ വിഷയങ്ങൾ എടുപ്പിക്കാതെ ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ച് വിഷയങ്ങൾ കൈകാര്യം ചെയ്യിക്കുകയും, ഭീമമായ തുക കൈപ്പറ്റുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു.
54. യൂണിവേഴ്സിറ്റി സ്റ്റാഫിന്റെ പര്യാപ്തത എല്ലായിടത്തുമുണ്ട്. ഒട്ടുമിക്ക സെന്ററുകളിലുമില്ല കമ്പ്യൂട്ടർ. (പുതിയ സെന്ററുകൾ തുടങ്ങുമ്പോൾ അടുത്തുള്ള സെന്ററുകളിൽ നിന്നും ഒരു കമ്പ്യൂട്ടർ കടം എടു
ത്താണ് പ്രവർത്തിക്കുന്നത്.)
55. അടിയന്തരമായി ഡോംടെക് കമ്മിറ്റി രൂപീകരിച്ച്, ആവശ്യമായ ഓഫീസ് സ്റ്റാഫിനെയും വച്ച് ഡോംടെക് ഒരു പ്രത്യേക വിഭാഗമായി പ്രവർത്തിച്ചെങ്കിൽ മാത്രമെ ഉദ്ദേശിച്ച ഫലം ലഭ്യമാകുക
യുള്ളു, ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകൂ.
(അവസാനിച്ചു)