mb-rajesh

ശബരിമലയിൽ ആചാര സംരക്ഷണത്തിനായി പ്രതിഷേധിക്കുന്ന ശശികലയും സുരേന്ദ്രനുമൊക്കെ എല്ലാം തികഞ്ഞ വിശ്വാസികളാവുന്നത് എങ്ങനെയാണെന്ന് എം.ബി രാജേഷ് എം.പി. ശശികലയുടെ നേതൃത്വത്തിൽ വൃശ്ചികം ഒന്നാം തീയതി അലമ്പാക്കി ഹർത്താൽ ആചരിച്ച് അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കുകയാണ് ചെയ്തത്. അത് പോലെ സുരേന്ദ്രനും പ്രശ്നങ്ങളുണ്ടാക്കാനായിട്ടാണ് മലചവിട്ടാനെത്തിയത്. ആചാരങ്ങളിലൂന്നി അയ്യപ്പ ദർശനം നടത്താൻ സുരേന്ദ്രൻ 41 ദിവസം വ്രതമെടുത്തിരുന്നുവോ എന്നും എം.ബി രാജേഷ് ചോദിക്കുന്നു. ശബരിമലയ്ക്ക് മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂർണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായിട്ടാണ് നിലയ്ക്കലിൽ സുരേന്ദ്രൻ പ്രത്യക്ഷപ്പെട്ടത്.

അത് പോലെ ശശികല ടീച്ചർ നാലു തവണ ശബരിമലക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ
ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെയുള്ള ഭക്തിയാണ് ശശികല ടീച്ചർക്കുള്ളതെന്നും എം.ബി രാജേഷ് പരിഹസിക്കുന്നു. നിത്യപൂജയില്ലാത്ത ശബരിമലയിലെ ആചാരങ്ങൾ കാലത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് മാറ്റിയ ചരിത്രമാണ് ഉള്ളതെന്നും എം.ബി.രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.