ആഗ്ര: താജ്മഹലിന്റെ പരിസരത്തെ പള്ളിയിൽ സംഘപരിവാർ സംഘടനയിലെ വനിതാ പ്രവർത്തകർ പൂജ നടത്തി. താജ്മഹൽ ശിവക്ഷേത്രമാണെന്ന വാദം ഉന്നയിച്ചാണ് ശനിയാഴ്ച ഇവർ പൂജ നടത്തിയത്. തേജോമഹൽ എന്നായിരുന്നു താജ്മഹലിന്റെ യഥാർത്ഥ പേരെന്നും ഇതൊരു ശിവക്ഷേത്രമായിരുന്നെന്നും അതിനാൽ ഇവിടെ പൂജ നടത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് സംഘപരിവാർ അനുകൂലികളുടെ വാദം.
ആർക്കിയോളജിക്കൽ വിഭാഗം നേരത്തേതന്നെ ഇവിടെ നിസ്കാരം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച ദിവസത്തെ ജുംഅ നിസ്കാരം മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാൽ അതും നിത്തലാക്കണമെന്ന നിർദ്ദേശമാണ് കഴിഞ്ഞ ദിവസം നൽകിയത്. ജുംഅ നമസ്കാര സമയത്ത് പ്രവേശന കവാടം അടച്ചിടുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.പ്രദേശവാസികൾക്ക് മാത്രമേ ഇവിയെ നമസ്കരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. അതും നിർത്തലാക്കാനാണ് നിലവിലെ നീക്കം. എന്നാൽ ഇതിനെ എതിർത്ത് പ്രദേശവാസികൾ ഇവിടെ നമസ്കരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൂജ നടത്തി സംഘപരിവാർ പുതിയ വിവാദത്തിന് വഴി തെളിക്കുന്നത്.
മൂന്ന് യുവതികളാണ് പൂജയ്ക്കായെത്തിയത്. ഇവർ ഒരു കുപ്പിയിൽ കൊണ്ടുവന്ന വെള്ളം പള്ളിയിൽ തളിച്ച് ജയ്ശ്രീറാം വിളികൾ മുഴക്കുകയും ചെയ്തിരുന്നു. മുസ്‌ലിങ്ങൾക്ക് നമസ്കരിക്കാമെങ്കിൽ തങ്ങൾക്ക് പ്രാർത്ഥിക്കാമെന്നും ഇവർ പറഞ്ഞു. 'ചില ആളുകൾ തേജോഹലിനെ അശുദ്ധമാക്കി,ഗംഗാ ജലം കൊണ്ട് ഞങ്ങൾ അതിനെ ശുദ്ദീകരിക്കും' എന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയിലെ ഒരു യുവതി പറഞ്ഞത്. നമസ്കാരം തുടർന്നാൽ നോക്കി നിൽക്കില്ലെന്ന് ബജ്‌രംഗ്ദൾ നേതാവ് ഗോവിന്ദ് പരാശാർ പറഞ്ഞത്. ഇവിടെയുള്ള ശിവക്ഷേത്രം തകർത്താണ് മുഗൾ രാജാക്കൻമാർ താജ്മഹൽ പണിതതെന്നാണ് സംഘപരിവാർ സംഘടനകളുടെ അവകാശവാദം.