-sabarimala-protest

ചിറ്റാർ പൊലീസ്റ്റേഷനിൽ കൊണ്ടുവന്ന ബി.ജെ.പി നേതാവ് ഇരുമുടിക്കെട്ട് നിലത്തിട്ടത് ദുഷ്ടലാക്കോടെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രണ്ട് തവണ ഇരുമുടിക്കെട്ട് താഴെ വീഴുന്നതിന്റെയും, എസ്.പി തിരികെ കെ. സുരേന്ദ്രന്റെ ചുമലിൽ വയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും മന്ത്രി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പരിപാവനമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് കെ. സുരേന്ദ്രൻ ശ്രമിച്ചതെന്നും ഇത് മനസിലാക്കിയാണ് സമയോചിതമായി പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷന് പുറത്ത് കാത്തുനിൽക്കുന്ന പ്രവർത്തകരോടും മാദ്ധ്യമപ്രവർത്തകരോടും ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് പോലീസ് മർദ്ദിച്ചു എന്നു കാണിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചതെന്നും മന്ത്രി ആരോപിക്കുന്നു. മുൻപ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന് വാദിച്ച സുരേന്ദ്രൻ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുകയാണെന്നും ദേസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുന്നു.

ചിറ്റാർ പൊലീസ്റ്റേഷനിൽ കൊണ്ടുവന്ന ബി.ജെ.പി നേതാവ് ഇരുമുടിക്കെട്ട് നിലത്തിട്ടത് ദുഷ്ടലാക്കോടെയാണെന്ന് ദേസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രണ്ട് തവണ ഇരുമുടിക്കെട്ട് താഴെ വീഴുന്നതിന്റെയും, എസ്.പി തിരകെ കെ. സുരേന്ദ്രന്റെ ചുമലിൽ വയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും മന്ത്രി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പരിപാവനമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുവാനാണ് കെ. സുരേന്ദ്രൻ ശ്രമിച്ചതെന്നും ഇത് മനസിലാക്കിയാണ് സമയോചിതമായി പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷന് പുറത്ത് കാത്തുനിൽക്കുന്ന പ്രവർത്തകരോടും മാദ്ധ്യമപ്രവർത്തകരോടും ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് പോലീസ് മർദ്ദിച്ചു എന്നു കാണിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചതെന്നും മന്ത്രി ആരോപിക്കുന്നു. മുൻപ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന് വാദിച്ച സുരേന്ദ്രൻ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുകയാണെന്നും ദേസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുന്നു.