sun

ബീജിംഗ്: സൗരയൂഥത്തിന്റെ തലവനായ സൂര്യനെ മനുഷ്യൻ സൃഷ്ടിച്ചാൽ എന്താവും അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോ?​ ഇല്ലെങ്കിൽ അതിന് സമയമായിരിക്കുന്നു എന്നാണ് ചൈനയുടെ പക്ഷം. ഭൂമിക്കാവശ്യമായ ഊർജോത്പാദനമാണ് കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കത്തിന് പിന്നിൽ. റിപ്പോർട്ടുകളനുസരിച്ച് ഹെഫി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ സയൻസിലെ ശാസ്ത്രജഞ‍ർ ഭൗമാധിഷ്ടിതമായ സൺസിമുലേറ്റർ നിർമ്മിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

അടിസ്ഥാനപരമായി ഇതൊരു അറ്റോമിക് ഫ്യൂഷൻ റിയാക്ടറാണ്. 10കോടി ഡിഗ്രി സെൽഷ്യസ് താപം ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ റിയാക്ടറിനുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്നാൽ സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1.5കോടി ഡിഗ്രി സെൽഷ്യസാണ്. സൂര്യനേക്കാൾ പതിന്മടങ്ങ് താപം പുറപ്പെടുവിക്കാൻ കഴിയുന്ന റിയാക്ടറാണ് ചൈന നിർമ്മിക്കുക. ദൗത്യം പൂർ‌ത്തിയായാൽ ഊർജോത്പാദനത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പാണ്.തെരുവ് വിളക്കുകൾക്ക് പകരം കൃത്രിമ ചന്ദ്രനെ നിർമ്മിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. 2020 മുതൽ ദൗത്യം പ്രാബല്യത്തിൽ വരുത്താനാണ് ശ്രമം.