ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് സർക്കാർ നൽകുന്നതെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ശശികല ടീച്ചറെയും കെ സുരേന്ദ്രന്റെയും പോലുള്ള അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തതിലൂടെ യുദ്ധം ആണ് ആഗ്രഹിക്കുന്നതെന്ന് സർക്കാർ പ്രഖ്യാപിക്കുകയാണ്. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോയ ഭക്തരെയാണ് ക്രൂരമായി പോലീസ് പിടിച്ചു വലിച്ചു കൊണ്ടു പോയത്. സുരേന്ദ്രനെ പോലീസിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഭക്തരെ അടിച്ചമർത്തി കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ തെറ്റാണെന്നും,നാട്ടിൽ കലാപം ഉണ്ടാവാത്തത് അയ്യപ്പ ഭക്തരുടെ സഹിഷ്ണുത കൊണ്ട് മാത്രം ആണെന്നും അവർ പറയുന്നു. ഭക്തർക്കെതിരെയുള്ള നടപടികളിൽ നിന്നും പിന്മാറാൻ ഈ സർക്കാർ തയ്യാറായില്ലെങ്കിൽ നമ്മൾ എന്നും സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണയും വേണ്ടെന്ന മുന്നറിയിപ്പും ശോഭ സുരേന്ദ്രൻ നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
ശശികല ടീച്ചറെയും കെ സുരേന്ദ്രന്റെയും പോലുള്ള അയ്യപ്പഭക്തരെ മനഃപൂർവം അറസ്റ്റ് ചെയ്യുന്നതിലൂടെ അയ്യപ്പഭക്തരോട് ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലെന്നും യുദ്ധം ആണ് ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോയ ഭക്തരെ ആണ് ക്രൂരമായി പിടിച്ചു വലിച്ചു പോലീസ് കൊണ്ടു പോയത്. ബെഹ്റയുടെ പോലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളം. പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകം ആയി മാറാൻ അല്ല നിങ്ങളുടെ ഐ പി എസ് പദവി എന്നു നിങ്ങൾ തിരിച്ചറിയേണ്ടി ഇരിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ ആണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത് എന്നത് ഇവിടെയുള്ള ജനങ്ങൾ എല്ലാം കണ്ടതാണ്. ഇപ്പോൾ ഇതാ കെ സുരേന്ദ്രനെ പോലീസിന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് റിമാന്റും ചെയ്തിരിക്കുന്നു. ഭക്തരെ അടിച്ചമർത്തി കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ എങ്കിൽ തെറ്റി പോയി എന്ന് ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ സർവ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പോലീസ് നായാട്ടിനു സർക്കാർ മറുപടി പറഞ്ഞേ തീരുള്ളൂ. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനകൾ തന്നെ ഉണ്ടെന്നു തീർച്ചയാണ്. മനഃപൂർവം ജനങ്ങളെ പ്രകോപിപ്പിച്ചു നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഇപ്പോഴും വിജയിക്കാത്തത് അയ്യപ്പ ഭക്തരുടെ സഹിഷ്ണുത കൊണ്ട് മാത്രം ആണ്. ഇത്തരം കാടൻ നടപടികളിൽ നിന്നും പിന്മാറാൻ ഈ സർക്കാർ തയ്യാറായില്ലെങ്കിൽ നമ്മൾ എന്നും സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണയും വേണ്ട