വാൾട്ട് ഡിസ്നിയുടെ ഫാന്റസി ചിത്രം 'ഡംബോ'യുടെ ട്രെയിലർ പുറത്തിറക്കി. വാൾട്ട് ഡിസ്നി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിം ബർടനാണ്. 1941ൽ ഡിസ്നി ഇതേ പേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ റീമേക്കാണ് ഡംബോ.
പറക്കാൻ കഴിവുള്ള ഡംബോ എന്ന കുട്ടിയാനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കോളിൻ ഫാരെൽ. മൈക്കൽ കീറ്റൺ, ഡാനി ഡെവിറ്റോ, ഇവ ഗ്രീൻ, അലൻ അർക്കിൻ എന്നിവരാണ് അഭിനേതാക്കൾ. ചിത്രം അടുത്തവർഷം മാർച്ചിൽ റിലീസ് ചെയ്യും.