ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സാവകാശം അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ഹർജി പരിഗണിക്കുന്നത് വരെ പൊലീസ് സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് രാഹുൽ ഈശ്വർ. ഇന്ന് പ്രാർത്ഥന പ്രക്ഷോഭത്തിനുള്ളവർ ആയതിനാൽ വിശ്രമിക്കണമെന്നും നാളെ വിധി എതിരായാൽ ശബരിമലയിലേക്ക് പോകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.യുദ്ധക്കൊതി നല്ലതല്ലെന്നും ആത്മസംയമനം പാലിക്കുവാനും രാഹുൽ ആഹ്വാനം ചെയ്യുന്നുണ്ട്. ശബരിമലയിൽ ധർമയുദ്ധമാണ് ചെയ്യേണ്ടതെന്നും അല്ലാതെ രാഷ്ട്രീയ യുദ്ധത്തിനുള്ള വേദിയാക്കി മാറ്റരുതെന്നും പറയുന്ന അദ്ദേഹം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണവും തേടുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
- പോലീസ്, നാളെ സുപ്രീം കോടതി വിധി വരുന്നത് വരെ യുവതികളെ കയറ്റില്ല - (3 Points, 30 1 minute)
** പ്രാർത്ഥന പ്രക്ഷോഭത്തിനുള്ളവർ ഇന്ന് വിശ്രമിക്കണം, നാളെ സുപ്രീം കോടതി വിധി എതിരായാൽ നമുക്ക് തിരിച്ചു ശബരിമലയിൽ എത്തി പ്രതിരോധിക്കാനുള്ളതാണ് പക്വത
** നമ്മൾ വിശ്വാസികൾ ആത്മ സംയമനം കാണിക്കണം. നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും നാളെ സുപ്രീം കോടതിയിൽ മറുപക്ഷം ചൂണ്ടിക്കാട്ടും. ധർമ്മ യുദ്ധം നല്ലതാണു.. പക്ഷെ യുദ്ധ കൊതി നല്ലതല്ല. അടികൂടാൻ വേണ്ടി അടികൂടരുത്. അയ്യപ്പ ഭക്തരുടെ Credibility പൊതു സമൂഹത്തിൽ അത് കുറയ്ക്കും. പോലീസ് നിയന്ത്രണം കുറെ കൂടി കുറക്കണം. യുദ്ധ സമാനമായ സാഹചര്യം സർക്കാർ സൃഷ്ടിക്കരുത്
** നെയ് നെയ് തേങ്ങാ സ്വാമി അയ്യപ്പന് വേണ്ടിയുള്ളതാണ്.. തൃപ്തി ദേശായി, രെഹ്ന ഫാത്തിമ അടക്കമുള്ള ഫെമിനിസ്റ്റുകളെ എറിയാനുള്ളതല്ല. നെയ് തേങ്ങാ ആയുധം അല്ല, ആത്മീയം ആണ്.
** 66 ദിവസം ഒരുപക്ഷെ പ്രതിരോധിക്കേണ്ടി വന്നേക്കാം. കോൺഗ്രസ്, ബിജെപി , അടക്കം ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ.. NSS, RSS, സാമുദായിക സംഘടനകൾ അടക്കം, മറ്റു സംസ്ഥാന ഭക്തരും ഒരുമിച്ചു ധാരണയിലെത്തിയാലേ നമുക്ക് വിജയിക്കാൻ കഴിയു.
1) ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ധാരണ ഹർജി കൊടുത്തു. അത് കൊണ്ട് തിങ്കളാഴ്‌ച ഉച്ചയോടു കൂടി വിധി വരുന്നത് വരെ യുവതികളെ പോലീസ് തന്നെ പ്രവേശിപ്പിക്കില്ല. വ്യാജ വാർത്തകളിലൂടെ നമ്മൾ ഭക്തർ പ്രകോപനങ്ങൾ ഉണ്ടാക്കരുത്.
2) പോലീസ്, ദേവസ്വം സംവിധാനങ്ങളോട് നമ്മൾ സഹകരിക്കണം. നമുക്ക് ഇതു രാഷ്ട്രീയ യുദ്ധം അല്ല, ആത്മീയ പോരാട്ടം ആണ്. ശബരിമല വിശ്വാസത്തിനു വേണ്ടി നിലകൊലുന്ന എല്ലാ കോൺഗ്രസ്, ബിജെപി നേതാക്കളെ പിന്തുണക്കുകയും വേണം. ശശികല ടീച്ചർ, ശ്രീ കെ സുരേന്ദ്രൻ, പ്രിത്വിപാൽ അടക്കം ഉള്ളവർക്ക് ആശംസ നേരുന്നു. ഇന്ന് ശബരിമല കയറുന്ന കോൺഗ്രസ് നേതാക്കൾക്ക് ആശംസ നേരുന്നു.
3) ശബരിമല ധർമ്മ യുദ്ധം രാഷ്ട്രീയ വിഷയം ആയി താണു പോയാൽ അത് അയ്യപ്പനോട് ചെയ്യുന്ന തെറ്റാണു, നമ്മൾ പരാജയപ്പെടുകയും ചെയ്യും. ജെല്ലിക്കെട്ടിനെ പോലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിൽ എടുത്തു നമുക്ക് ഈ ധർമ്മ യുദ്ധം ജയിക്കണം.