തിരുവനന്തപുരം: മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ ദർശനം നടത്താൻ പൊലീസിന്റെ വെബ് പോർട്ടലിൽ ബുക്ക് ചെയ്തിരുന്ന യുവതികൾ നിലയ്ക്കലിലെ ബേസ് ക്യാമ്പിലോ പമ്പയിലെ ചെക്കിംഗ് കൗണ്ടറിലോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആദ്യ ദിവസങ്ങളിൽ രണ്ട് ഡസനിലേറെ യുവതികളാണ് ദർശനത്തിന് സമയം ബുക്കുചെയ്തിരുന്നത്. ദർശനത്തിനുള്ള സമയം സ്വയം തിരഞ്ഞെടുക്കാവുന്ന സംവിധാനമാണ് പൊലീസിന്റെ പോർട്ടലിലുള്ളത്. ഇതിനു പുറമേ നിലയ്ക്കൽ പമ്പ ബസ് ടിക്കറ്റും മടക്ക ടിക്കറ്റും ബുക്ക് ചെയ്യാം. ഇനിയുള്ള ദിവസങ്ങളിൽ എത്ര യുവതികൾ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തുന്നില്ല.