മലർ മിസ്സിനെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ഒറ്റ ചിത്രം കൊണ്ട് കേരളക്കരയുടെ മനസ്സിൽ കയറിയ സായി പല്ലവിക്ക് പിന്നീട് നിരവധി അവസരങ്ങൾ വന്നിരുന്നു. പക്ഷേ പഠന സംബന്ധമായ തിരക്കുകളായതിനാൽ മിക്കതും ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ സായി വീണ്ടും മലയാളത്തിലേക്കെത്തുകയാണെ്. ഒരു പ്രണയ ചിത്രവുമായാണ് താരമെത്തുക.
നിവിൻ പോളിക്കും ദുൽഖർ സൽമാനും ശേഷം ഫഹദ് ഫാസിലിനൊപ്പമാകും താരമെത്തുക. ഈമയൗ ന്റെ തിരക്കഥാകൃത്തായ പി.എഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.അതുൽ കുൽക്കർണി, സുദേവ് നായർ, സുരഭി ലക്ഷമി, രഞ്ജിപ്പണിക്കർ, ലെന, ശാന്തികൃഷ്ണ, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണി നിരക്കുന്നത്. സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ തുടങ്ങി.
ദുൽഖർ സൽമാനുമായി അഭിനയിച്ച 'കലി'യാണ് സായിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.