ഗോവ:ഇന്ത്യൻ സിനിമയുടെ നിറ സാന്നിദ്ധ്യമായിരുന്ന നടി ശ്രീദേവിയെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരിക്കും. ദേശീയ പുരസ്കാരത്തിന് അർഹമാക്കിയ ശ്രീദേവിയുടെ 'മാം' എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ ശശികപൂർ, കരുണാനിധി, കല്പന ലജ്മി തുടങ്ങിയവർക്കും മേളയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തിൻ നടൻ വിനോദ് ഖന്നയുടെ ചിത്രവും പ്രദർശിപ്പിക്കും. മരണാനന്തര ബഹുമതിയായി 2017ൽ രാജ്യം ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ശശികപൂറിന്റെ വിജേതാ, കരുണാനിധിയുടെ തിരക്കഥയിൽ എം.ജി.ആർ പ്രധാന വേഷത്തിലെത്തിയ മലൈക്കള്ളൻ(1954), കൽപന ലജ്മി സംവിധാനം ചെയ്‌ത രുദാലി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.