-sabarimala-protest

തൊടുപുഴ:നിയമം ലംഘിച്ചാൽ ശശികലയായാലും സുരേന്ദ്രനായാലും അറസ്റ്റ് ചെയ്ത് നീക്കുമെന്ന് വെെദ്യുതി മന്ത്രി എം.എം. മണി.ആര് നിയമം ലംഘിച്ചാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ നിയമലംഘനം നടത്തിയാലും അറസ്റ്റ് ചെയ്ത് പ്രാേസിക്യൂട്ട് ചെയ്യണം. തൊടുപുഴയിൽ മാധ്യമങ്ങളാട് സംസാരിക്കുകയായാരുന്നു അദ്ദേഹം.

സർക്കാർ ശ്രമിക്കുന്നത് സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മാത്രമാണ്. എന്നാൽ ഇതിനെയൊക്കെ വർഗീയവൽക്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ശശികല എവിടെയൊക്കെപ്പോയാലും അവിടെ കുഴപ്പങ്ങളുണ്ടാക്കുന്നു. കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ പോകട്ടെയെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നാഭിപ്രായമാണെന്നും മന്ത്രി എം.എം. മണി പറഞ്ഞു.

ബി.ജെ.പി. ശബരിമലയിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കോടതി വിധി ലംഘിക്കുന്ന ആരായാലും അറസ്റ്റ് ചെയ്യുമെന്നതാണ് സർക്കാ‌ർ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.