ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർതാരം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തുവന്നു. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റീലീസ് ചെയ്തത്. എം ജയചന്ദ്രന്റെ സംഗീതത്തിൽ സുദീപും ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ' കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം' എന്ന ഗാനം മനോഹരമായ ഒരു മെലഡിയാണ്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്.
ഇതിന്റെ വീഡിയോ അടുത്ത മാസം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 14നാണ് ഒടിയൻ തിയേറ്ററുകളിലെത്തുന്നത്. ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഒടിയന്റെ കാമറ കൈകാര്യം ചെയ്യുന്നത് ഷാജികുമാറാണ്. ജോൺ കുട്ടി ആണ് എഡിറ്റർ. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആറു സംഘട്ടനങ്ങളും ഒടിയന്റെ ഹൈലൈറ്റാണ്.