modi

ഛിന്ദ്വാര: മദ്ധ്യപ്രദേശ് തിര‌‌ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ ശക്തമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ചതി കോൺഗ്രസ് രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു എന്നും ആരോപിച്ചു. പശുവും ബീഫും ആയുധമാക്കിയായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പശുസംരക്ഷണവുമായി ബന്ധപ്പെട്ട് മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. ബീഫ് നിരോധനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കന്നുകാലികളെ കഴുത്തറുത്ത് പ്രതിഷേധിച്ചെന്ന കണ്ണൂരിലെ തായത്തെരുവിൽ നടന്ന സംഭവത്തെ മോദി ഒാർമ്മിപ്പിച്ചു.

കോൺഗ്രസ് പാർട്ടി ചതിയന്മാരുടെ പാർട്ടിയാണ്,​ അവർ നിങ്ങളെ വഴിതെറ്റിക്കും, കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറഞ്ഞ പശു സ്നേഹം തട്ടിപ്പാണ്. ഗോ മൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇവർ തന്നെയാണ് കേരളത്തിൽ വച്ച് പശുവിനെ കശാപ്പുചെയ്തത്. അതുകൊണ്ടു തന്നെ മദ്ധ്യപ്രദേശിൽ അവർക്ക് പ്രാധാന്യം നൽകേണ്ടെന്നും പ്രധാനമന്ത്രി ‌ജനക്കൂട്ടത്തോടായി പറഞ്ഞു.

സർക്കാർ സ്കീമുകൾ അനർഹമായി ഉപയോഗപ്പെടുത്തിയ 6 കോടി പേരെയാണ് കേന്ദ്രം തിരിച്ചറിഞ്ഞത്. ആധാർ അട്സ്ഥാനമാക്കിയുള്ള പരിശോധനയിലൂടെയായിരുന്നു ഇത്. രാജ്യത്തിന്റെ സമ്പത്തിൽ നിന്നും 90,​000 കോടി രൂപയെങ്കിലും പാഴായിപ്പോകുന്നത് കേന്ദ്രസർക്കാർ തടഞ്ഞെന്നും മോദി വ്യക്തമാക്കി. നവംബർ 28 നാണ് മദ്ധ്യപ്രദേശ് തിര‌ഞ്ഞെടുപ്പ്.