gaja

ചെന്നൈ: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്രിൽ ഇതുവരെ 45 പേർ മരിച്ചതായി മുഖ്യമന്ത്രി എടപ്പാടി കളനിസ്വാമി അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച് പങ്കാളികളാകണമെന്നും പളനിസ്വാമി അഭ്യർത്ഥിച്ചു.

നാഗപട്ടണം, തഞ്ചാവൂർ, പുതുക്കോട്ട എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്ര് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ദുരന്തം ബാധിച്ച ജില്ലകളുടെ കണക്കെടുത്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഗജ ചുഴലിക്കാറ്ര് കനത്ത നാശനഷ്ടമാണ് തമിഴ്നാട്ടിൽ ഉണ്ടാക്കിയത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.

1.7 ലക്ഷത്തോളം മരങ്ങൾ കടപുഴകി. 135 ആടുമാടുകൾ ചത്തൊടുങ്ങി. 1.17 ലക്ഷം വീടുകളും 88,000 ഹെക്ടർ കൃഷിഭൂമിയും നശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

483 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്.