ന്യൂഡൽഹി: ഇന്ത്യൻ ആനകൾക്ക് ഇനി ആശ്വസിക്കാം. ആനകൾക്കായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി ഉത്തർപ്രദേശിലെ മഥുരയിൽ പ്രവർത്തനമാരംഭിച്ചു. മഥുരയിലെ ചുർമുന ഗ്രാമത്തിലെ ഫറാ ബ്ലോക്കിൽ ഇന്നലെയാണ് ആഗ്ര ഡിവിഷണൽ കമ്മിഷണർ അനിൽ കുമാർ ആശുപത്രി ഔദ്യോഗികമായി തുറന്നത്. ഉത്തർപ്രദേശ് വനം വകുപ്പിന്റെയും വൈൽഡ്ലൈഫ് എസ്.ഒ.എസ് എന്ന എൻ.ജി.ഒയുടെയും നേതൃത്വത്തിലാണ് ആശുപത്രി ഒരുങ്ങിയിരിക്കുന്നത്.
ആനകളുടെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി വയർലെസ് ഡിജിറ്റർ എക്സ്- റേ, ഇൻഫ്രാറെഡുപയോഗിച്ച് ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കുന്ന തെർമൽ ഇമേജിംഗ്, അൾട്രാസോണോഗ്രഫി സാങ്കേതിക വിദ്യ, മയക്കാനുള്ള സജ്ജീകരണം, ഏകാന്തവാസത്തിനുള്ള പ്രത്യേക മുറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ആനകൾക്ക് ആശുപത്രി ഒരുക്കിയിരിക്കുന്നത്. ആനകൾക്ക് ആശ്വാസമാകുന്നതിനൊപ്പം വിനോദ സഞ്ചാരികളെയും ഗവേഷകരെയും ലക്ഷ്യമിട്ടാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്.
വയസൻ ആനകൾക്ക്
മഥുരയിലെ ആന സംരക്ഷണ കേന്ദ്രത്തോട് ചേർന്നാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. രോഗം ബാധിച്ചതും പ്രായാധിക്യ അവശതകൾ അനുഭവിക്കുന്ന ആനകൾക്കും പ്രത്യേക സൗകര്യങ്ങൾ
ആശ്വാസം വർഷങ്ങൾക്കിപ്പുറം
ഇന്ത്യയിൽ ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി ആനകൾ മത ചിഹ്നങ്ങൾ വരെ ആകുമ്പോഴും രാജ്യത്ത് ഈ മിണ്ടാപ്രാണികൾക്കൊരുങ്ങുന്ന ആദ്യ അഭയകേന്ദ്രമാണിതെന്ന് വൈൽഡ്ലൈഫ് എസ്.ഒ.എസ് അഭിപ്രായപ്പെടുന്നു. പാപ്പാൻമാരുടെ പീഡനം, വൈദ്യുത ഷോക്ക്, വേട്ടയാടൽ, അപകടങ്ങൾ, വിഷബാധ തുടങ്ങിയ കാരണങ്ങളാൽ രാജ്യത്ത് ഓരോ വർഷവും നിരവധി ആനകളാണ് ചാകുന്നത്.
ആനസംഖ്യ
(സർക്കാർ കണക്ക്)
2012: 29391- 30711
2017: 27312
ഏഷ്യൻ ആനകളുടെ പകുതിയിലധികവും ഇന്ത്യയിലാണ്.
പഠന സഹായം
ആനകളെക്കുറിച്ചുള്ള പഠനത്തിനും ആശുപത്രി സഹായകമാകും. ആനകളുടെ സ്വഭാവം, രോഗം, ചികിത്സ എന്നിവ നേരിട്ട് കണ്ട് പഠിക്കാം