ന്യൂഡൽഹി: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടികൊണ്ടു പോയി മാനഭംഗപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പഴയ ഡൽഹി റെയിൽവേ സ്റ്റേഷന്റെ ട്രാക്കിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അനിൽ (24) എന്നയാളെ ഇന്നലെ രാവിലെ പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ ഡൽഹി കോട്ട്‌വാലി ഏരിയയിലെ നടപ്പാതയിൽ അമ്മയ്ക്ക് അരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി തട്ടിയെടുക്കുകയായിരുന്നു. പുലർച്ചെ ഉറക്കം ഞെട്ടിയപ്പോൾ അമ്മ കുഞ്ഞിനെ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ഉടൻ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ട്രാക്കിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ഡൽഹിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ കുട്ടി അപകട നില തരണം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.