ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആസ്ട്രേലിയൻ പര്യടനം
മറ്റന്നാൾ ട്വന്റി 20 യോടെ തുടങ്ങുന്നു
ബ്രിസ്ബേൻ : രണ്ടുമാസത്തോളം നീളുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആസ്ട്രേലിയൻ പര്യടനത്തിന് ബുധനാഴ്ച ബ്രിസ്ബേനിൽ കൊടിയേറുകയാണ്. വിരാട് കൊഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീം മൂന്ന് ട്വന്റി 20 കളും നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ആസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ കളിക്കുന്നത്.
ലോംഗ് ഫോർമാറ്റും ഷോട്ട് ഫോർമാറ്റും ഇടകലർന്ന ഷെഡ്യൂളാണ് ഇൗ പര്യടനത്തിനുള്ളത്. ആദ്യം ട്വന്റി 20 കളാണ്. പിന്നെ ടെസ്റ്റ് ഒടുവിൽ ഏകദിനങ്ങളും.
വെസ്റ്റ് ഇൻഡീസിനെ ഇന്ത്യയിൽ വിളിച്ചുവരുത്തി മൂന്ന് ഫോർമാറ്റുകളിലും പരമ്പരകളിൽ തോൽപ്പിച്ചാണ് ഇന്ത്യ ആസ്ട്രേലിയൻ പര്യടനത്തിന് തയ്യാറെടുത്തത്. ആസ്ട്രേലിയയാകട്ടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരങ്ങളിലാണ്. ഏകദിന പരമ്പരയിൽ ദാരുണമായി തകർന്ന കംഗാരുക്കൾ കഴിഞ്ഞ ദിവസം 10 ഒാവറായി വെട്ടിച്ചുരുക്കിയ ട്വന്റി 20 യിലും തോറ്റിരുന്നു. ഏകദിനത്തിൽ നിലവിലെ ലോക ചാമ്പ്യൻമാരാണെങ്കിലും 2017 ജനുവരിക്ക് ശേഷമുള്ള മത്സരങ്ങളിലെ വിജയശരാശരിയിൽ പാപ്പുവ ന്യുഗിനിയയ്ക്കും പിന്നിലാണ് ആസ്ട്രേലിയ. സ്റ്റീവൻ സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും പന്തുരയ്ക്കൽ വിലക്ക് ആസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാണ്.
3 ട്വന്റി 20കൾ 4 ടെസ്റ്റുകൾ, 3 ഏകദിനങ്ങൾ
കൊഹ്‌ലിയെ താക്കീത് ചെയ്തിട്ടില്ല
ആരാധകനോട് രാജ്യം വിട്ടുപോകാൻ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയെ താക്കീത് ചെയ്തു എന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ബി.സി.സി.ഐ താത്കാലിക ഭരണസമിതി അറിയിച്ചു.
ഷമിക്ക് 15 ഒാവർ മാത്രം,
ആശ്വാസം കേരളത്തിന്
. ആസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായ മുഹമ്മദ് ഷമിക്ക് കടുത്ത വ്യവസ്ഥകളോടെ രഞ്ജിട്രോഫിയിൽ ബംഗാളിനുവേണ്ടി കേരളത്തിനെതിരെ കളിക്കാൻ ബി.സി.സി.ഐ അനുമതി നൽകി
പരിക്കിൽനിന്ന് മോചിതനായെത്തിയ ഷമിക്ക് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം
. മത്സരത്തിന്റെ ഒാരോ ഇന്നിംഗ്സിലും 15 ഒാവറുകൾ വീതമേ എറിയാവൂ എന്നാണ് ഷമിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
. ഒരു സ്‌പെല്ലിൽ മൂന്നോവറിൽ കൂടുതൽ എറിയാൻ പാടില്ല.
. നാളെ ഇൗഡൻ ഗാർഡൻസിലാണ് ഇന്ത്യയും ബംഗാളും തമ്മിലുള്ള രഞ്ജി മത്സരം തുടങ്ങുന്നത്.
. ആസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പര ഡിസംബർ ആറിന് അഡ്‌ലെയ്ഡിലാണ് തുടങ്ങുന്നത്.
ഇന്ത്യ എയ്ക്ക് ലീഡ്
മൗണ്ട് മൗംഗാനുയ് : ന്യൂസിലൻഡ് എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാംദിനം ഇന്ത്യ എ ക്രിക്കറ്റ് ടീമിന് 44 റൺസ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ 467/8ന് ഡിക്ളയർ ചെയ്ത ഇന്ത്യ എയ്ക്കെതിരെ ന്യൂസിലൻഡ് എ 458/9 ന് ഡിക്ളയർ ചെയ്തു മൂന്നാംദിവസം മറുപടിക്കിറങ്ങിയ ഇന്ത്യ എ കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 35 റൺസെടുത്തിട്ടുണ്ട്
''ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിദേശമണ്ണിലെ പ്രകടനം മോശമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല. എല്ലാ ടീമുകളും വിദേശത്ത് സ്വന്തം നാട്ടിലേതുപോലെ മികവ് കാട്ടാറില്ല. ഇപ്പോൾ കുറച്ചുനാളായി ആസ്ട്രേലിയൻ ടീം മോശം അവസ്ഥയിലാണെങ്കിലും സ്വന്തം മണ്ണിൽ അവരെ എഴുതിത്തള്ളാനാകില്ല.""
രവിശാസ്ത്രി, ഇന്ത്യൻ കോച്ച്