മുംബെയ്: ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്ര് ക്യാപ്ടൻ വിരാട് കൊഹ്ളിയെ ശാസിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ബി.സി.സി.എെ. ഇത്തരത്തിൽ ഉയർന്നുവന്ന റിപ്പോർട്ടുകൾ അസംബന്ധമാണെന്ന് ബി.സി.സി.എെ. വെബ്സെെറ്റിൽ പ്രസീദ്ധീകരിച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മാധ്യമങ്ങളോടും ആരാധകരോടും കൂടുതൽ ശ്രദ്ധയോടെയും എളിമയോടും പെരുമാറണമെന്നാണ് പേരോ ഒപ്പോ ഇല്ലാതെ ബി.സി.സി.എെയുടെ പേരിൽ വന്ന റിപ്പോൾട്ടുകൾ.
സ്വന്തം പേരിലുള്ള പുതിയ മൊബെെൽ അപ്ളിക്കേഷൻ പ്രചരണാർഥം പുറത്തിറങ്ങിയ വീഡീയോയിലാണ് വിരാട് കൊഹ്ളി വിവാദ പരാമർശം നടത്തിയത്. വിദേശ താരങ്ങളെയാണ് ഇഷ്ടം എന്ന് ട്വിറ്ററീലൂടെ വെളിപ്പെടുത്തിയ ആരാധകനോട് ഇന്ത്യ വിട്ടുപോകാൻ കോഹ്ളി പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദമാകുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ കൊഹ്ളിയെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്ന് ബി.സി.സി.എെ. വിരാട് കോഹ്ളിയെ ശാസിച്ചു എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.എന്നാൽ ഇതിനെ നിരാകരിക്കുകയാണ് ബി.സി.സി.എെ.