si-raoes-constable

മുംബയ് : ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി നൽകിയശേഷം വനിതാകോൺസ്റ്റബിളിനെ എസ്.ഐ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന് പരാതി. സംഭവത്തിൽ നവി മുംബയ്‌യിലെ ക്രൈംബ്രാഞ്ച് എസ്.ഐ അമിത് ഷെലാർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം മാർച്ചിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

2010 മുതൽ പരാതിക്കാരിയായ കോൺസ്റ്റബിളും എസ്.ഐയും ഒരേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായും 31കാരിയായ യുവതി പരാതിയിൽ പറയുന്നു. പൻവേൽ, കമോത്ത്, കർഗാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പീഡിപ്പിച്ചതായും മർദ്ദിച്ചതായും ഇവർ ആരോപിക്കുന്നു. എന്നാൽ എസ്.ഐയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.