പത്തനംതിട്ട: ശബരിമലയിൽ സംഘർഷാവസ്ഥ ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പൊലീസിനെ അസഭ്യം പറയുന്നവർ ഏറെയാണ്. കഴിഞ്ഞ മാസം നിലയ്ക്കലിൽ പൊലീസ് നടപടി ഉണ്ടായപ്പോൾ അതിൽ വിമർശിച്ചവരുമേറെ വരും. എന്നാൽ കാക്കിക്കുള്ളിലെ മനുഷ്യനെ പലരും കാണാതെ പോകുന്നു. ഏതൊരു ആവശ്യഘട്ടത്തിലും സജ്ജരായിരിക്കണമെന്നാണ് ശബരിമലയിൽ നിയോഗിച്ച പൊലീസുകാർക്കുള്ള നിർദേശം. രാത്രിയോ പകലോ എന്നില്ലാതെ ജോലി ചെയ്യുന്ന പൊലീസ് സേന എപ്പോഴെങ്കിലും വിശ്രമിക്കാറുണ്ടോ എന്ന് എത്ര പേർ ചിന്തിക്കുന്നുണ്ടാകും. മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പത്തനംതിട്ടയിലെ പൊലീസുകാരുടെ കഷ്ടതകൾ വിളിച്ചോതുന്നതാണ്.
ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നിങ്ങൾ എപ്പോഴെങ്കിലും റോഡിൽ കിടന്നുറങ്ങിയിട്ടുണ്ടോ ? ഹെൽമെറ്റുകൾ തലയിണയാക്കിയാണ് ഈ പൊലീസുകാർ ഉറങ്ങുന്നത്. പകൽ മുഴുവൻ ജോലി ചെയ്ത് തളർന്നു. അടുത്ത ഡ്യൂട്ടിക്ക് വിളിക്കും മുൻപ് അവർക്ക് തല ചായ്‌ക്കാൻ കട്ടിലും മെത്തയുമില്ല. നിങ്ങൾ വീട്ടിൽ കിടന്നുറങ്ങുമ്പോൾ സുരക്ഷാ കവചമാണ് അവരുടെ മെത്ത. സമാധാനത്തിനായി പൊരുതുന്ന ഇവരെ നമ്മൾ കാണാതെ പോകരുത്. അവരുടെ കഷ്‌ടപ്പാടുകൾ വെറുതെയാകില്ല എന്ന് പ്രത്യാശിക്കാം. കുറച്ചു പേരുടെ കുറ്റങ്ങൾക്ക് ഇങ്ങനെ കഷ്‌ടപ്പെടുന്നവരെയും ചേർത്താണ് പലരും പഴി ചാരുന്നത്. കർമനിരതരായ ഈ പൊലീസുകാർക്ക് എന്റെ സല്യൂട്ട്.
എതാനും പൊലീസുകാർ റോഡിൽ കിടന്നുറങ്ങുന്ന ചിത്രവും പോസ്റ്റിലുണ്ട്. ശ്യാം ദേവരാജ് മേപ്പുറത്ത് പകർത്തിയ ചിത്രമാണിത്.
ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
WHEN HELMETS ARE PILLOWS AND RIOT SHIELDS BECOME BEDS. Have we ever slept on a pavement or on a road? These policemen at Pathanamthitta district tonight, are tired out by day long duty, stretching further far into the night. Battling against fatigue, they fall by the wayside to catch a nap before the next call for duty; they have neither nests nor dens; the cosy comforts of home and hearth are not for them! As the world sleeps, they convert shields into beds and helmets into pillows. Let us spare a thought for these heroes who fight for peace – and do not have even the luxury of a pavement to sleep on. Let us hope their labours are not in vain; that peace and good sense will prevail. Let us also remember the hardships that the vast majority of them undergo when we malign them as a whole for the faults of a few. My salutes to these sleeping cops! They take a well earned rest on the rough road as we snuggle in our cosy beds!! (thanks to Syam Devaraj Meppurathu for the photo taken at 2.30 a.m )