alphons-kannanthanam

തിരുവനന്തപുരം: ശബരിമല സന്ദർ‌ശിക്കാനായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നാളെ രാവിലെ 9ന് പമ്പയിലെത്തും. ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ദ്രോഹിക്കുന്ന പൊലീസിന്റെ നിയമവിരുദ്ധ നടപടികളും പമ്പയിലെ പുനർനിർമാണ പ്രക്രിയയ്ക്ക് വന്ന കോട്ടവും വിലയിരുത്തും. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളിലെ മാന്ദ്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

ഈ വിഷയങ്ങളിലാകും നാളെ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതൽ അയ്യപ്പ ഭക്തരെ ശബരിമലയിലേക്ക് പ്രവേശനം നൽകാതിരിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് പൊലീസ് ഇതുവരെ കണ്ടിട്ടില്ലാത്ത, തുഗ്ലക് നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.