terrorist-recruit

ജമ്മു: ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട്ചെയ്ത യുവതി അറസ്റ്റിൽ. മുപ്പതു വയസുകഴിഞ്ഞ രണ്ടു കുട്ടികളുടെ മാതാവായ ഷാസിയ നയ്ദ് ഖായിയാണ് അറസ്റ്റിലായത്. ഇത്തരത്തിൽ ഒരു സ്ത്രീ അറസ്റ്റിലാവുന്നത് ആദ്യമായാണ്.

ഫേസ് ബുക്കുവഴി ജയ്ഷെ ഇ മുഹമ്മദ് എന്ന ഭീകര സംഘടനയിലേക്കാണ് ഇവർ യുവാക്കളെ ആകർഷിച്ചിരുന്നത്.

ചില യുവാക്കൾക്ക് ആയുധങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ശരിക്കും ഡബിൾ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു. ഭീകര സംഘടനകളെ കറിച്ച് ചെറിയ വിവരങ്ങൾ പൊലീസിനു നൽകി അവരുടെ വിശ്വസ്തയായി മാറിയ ഷാസിയ പൊലീസിന്റെ നീക്കങ്ങൾ ചോർത്തി ഭീകര സംഘടനകൾക്കു നൽകുകയായിരുന്നു. വിശുദ്ധ യുദ്ധത്തിന് തയ്യാറായി ആയുധമേന്താൻ ആഹ്വാനം ചെയ്യുന്ന കുറിപ്പുകൾ ഫേസ് ബുക്കിൽ പൊലീസ് കണ്ടെത്തിയതോടെയാണ് ഇവരെ നിരീക്ഷിച്ചതും ഒടുവിൽ അറസ്റ്റ് ചെയ്തതും.