ശ്രീനഗർ: കാശ്മീരിൽ തീവ്രവാദി ആക്രമത്തിൽ സി.ആർ.പി.എഫ്. ജവാൻ കൊല്ലപ്പെട്ടു.ദക്ഷിണ കാശ്മീരിലെ പുൽവാമ ജില്ലയിൽ ഞാറാഴ്ച വെെകുന്നേരമാണ് സംഭവം.സി.ആർ.പി.എഫിന്റെ പുതുതായി നിർമ്മിച്ച ക്യാമ്പിനെ തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. ക്യാമ്പിനു നേരെ ഗ്രനേഡ് എറിഞ്ഞതിന് ശേഷം വെടിവെക്കുകയായിരുന്നു.സെെന്യം തിരിച്ചടിച്ചിട്ടുണ്ട്.
ആക്രമത്തിൽ സി.ആർ.പി.എഫ് ജവാൻ ഹെഡ് കോൺസ്റ്റബിൾ ചന്ദ്രിക പ്രസാദിന് പരിക്കേറ്റിട്ടുണ്ട്.വെടിവെപ്പിന് ശേഷം തീവ്രവാദിൾ ഒാടിരക്ഷപ്പെടുകയായിരുന്നു.സെെന്യം പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി. തീവ്രവാദികളുമായി സെെന്യം വെടിവെപ്പ് തുടരുകയാണ്.