കുവൈറ്റിലെ സമ മെഡിക്കൽ സർവീസ് കോർപ്പറേഷൻ / റോയൽ ഹയാത്ത് ഹോസ്പിറ്റൽ നഴ്സ് (സ്ത്രീ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 50 ഒഴിവുകളാണുള്ളത്.
താമസം, യാത്ര,ടിക്കറ്റ് എന്നിവ സൗജന്യം. മൂന്ന് വർഷത്തെ എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: ബിഎസ്.സി, ജിഎൻഎം. പ്രായം: 25 – 40.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 26. ഇന്റർവ്യൂ കൊച്ചിയിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.net എന്ന വെബ്സൈറ്റ് കാണുക.
സൗദി അറേബ്യയിലെ അൽമൗവ്വാസാത്തിൽ
സൗദി അറേബ്യയിലെ അൽമൗവ്വാസാത്ത് മെഡിക്കൽ സർവ്വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,സേഫ്റ്റി എഞ്ചിനീയർ, ഇലക്ട്രിക് എൻജിനിയർ, മെക്കാനിക്കൽ എൻജിനിയർ, ബയോമെഡിക്കൽ ടെക്നീഷ്യൻ, മെഡിക്കൽ റെക്കാഡ് എൻകോഡർ, ഓട്ടോമെക്കാനിക് എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ളവരും, പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും ഒഡെപെക് അപേക്ഷകൾ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ അഞ്ചു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 23നകം gcc@odepc.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.വെബ്സൈറ്റ്: www.odepc.kerala.gov.in.ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ സ്കൈപ്പ് വഴി ഇന്റർവ്യൂ ചെയ്യുംസൗദി അറേബ്യയിലെ അൽ -മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾമാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസി ൽ21ന് സ്കൈപ്പ് വഴി ഇന്റർവ്യൂ ചെയ്യും. താത്പര്യമുള്ളവ ർ www.odepc.kerala.gov.in എന്ന വെബ്സൈറ്റി ൽ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ അനുസരിച്ച് അപേക്ഷിക്കണം. ഫോൺ: 0471 2329440, 41, 42, 43, 45.വിലാസം: Floor V, Carmel Towers,Opp. To Cotton Hill school,Vazhuthacaud Thiruvananthapuram,Kerala, India - 695014 ഫോൺ: +91-471-2329441/2/3/5 info.odepc@kerala.gov.in
അൽഫൂട്ടൈം ഓട്ടോമോട്ടീവ്
കുവൈറ്റിലെ അൽഫൂട്ടൈം ഓട്ടോമോട്ടീവ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വേർഹൗസ് ഓപ്പറേറ്റർ, ഹെയർസ്റ്റൈലിസ്റ്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ചില്ലർ ടെക്നീഷ്യൻ, സൊല്യൂഷൻ അനലിസ്റ്റ്, എച്ച് ആർ ബിസിനസ് പാർട്ണർ, ബ്രാഞ്ച് അക്കൗണ്ടന്റ്, സെയിൽസ് ആൻഡ് ലോജിസ്റ്റിക്സ് അഡ്മിനിസ്ട്രേറ്റർ, ഡിജിറ്റൽ മെർക്കൻഡൈസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.കമ്പനി വെബ്സൈറ്റ് : www.al-futtaimauto.com/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
റെയ്തോൺ
കുവൈറ്റിലെ പ്രമുഖ കമ്പനിയായ റെയ്തോൺ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നു. ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ്, വേർഹൗസ് സ്പെഷ്യലിസ്റ്റ്, മാനേജ്മെന്റ് കോഡിനേറ്റർ, ക്വാളിറ്രി കൺട്രോൾ മാനേജർ, ഫീൽഡ് എൻജിനീയർ, റേഞ്ച് സെക്യൂരിറ്റി ഓഫീസർ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.raytheon.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
എം.പി.എച്ച് ടെക്നിക്കൽ സർവീസിൽ
എം.പി.എച്ച് ടെക്നിക്കൽ സർവീസിൽ പുതിയ ഒഴിവുകളിലേക്ക് ഉടൻ നിയമനം. വെൽഡിംഗ് , ക്വാളിറ്റി , ഇൻസ്പെക്ഷൻ, ഓയിൽ ഗ്യാസ് , ലോജിസ്റ്റിക്സ്, ഓപ്പറേഷൻസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: mphexperts.com. വിലാസം: MPH GLOBAL SERVICES DMCC,Office 706 Indigo Icon Tower, Jumeirah Lakes Towers (Cluster F.)
Dubai, U.A.E.അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക
ഗൾഫ് ഡ്രില്ലിംഗ് ഇന്റർനാഷണൽ
ഖത്തറിലെ ഗൾഫ് ഡ്രില്ലിംഗ് ഇന്റർനാഷ്ണൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഡ്രില്ലർ, ഡ്രില്ലർ, എച്ച് .എസ്. ഇ ഓഫീസർ, ചീഫ് ഇന്റേണൽ ഓഡിറ്രർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.gdi.com.qaഅപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
നാഫ്കോ
ലോകത്തിലെ പ്രമുഖ കമ്പനിയായ നാഫ്കോ യുഎഇയിൽ നിരവധി തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു.മുൻപരിചയം നിർബന്ധമില്ല.എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.എസ്റ്റിമേറ്റർ, ഫയർ അലാം ടെക്നീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക. കമ്പനി വെബ്സൈറ്റ്: www.naffco.com/uae/en/